Friday, May 28, 2010

പ്രവാചകനെ നിന്ദിക്കുന്ന ലഘുലേഖ വിതരണം; പ്രതികള്‍ റിമാന്റില്‍

ശാസ്താംകോട്ട: മുഹമ്മദ് നബിയേയും ഇസ്ലാം മതത്തേയും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിച്ച ലഘുലേഖകള്‍ വീടുകളിലും കടകളിലും വിതരണം നടത്തവേ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ച പ്രതികളെ ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. തെക്കന്‍ മൈനാഗപ്പള്ളി എബനേസര്‍ ഭവനില്‍ ജോയിതോമസ്, കൊട്ടാരക്കര കരിക്കം കാര്‍മല്‍ ഹൌസില്‍ ശാമുവേല്‍, അടൂര്‍ കിളിവയല്‍ നെല്ലിക്കുന്നില്‍ എം.ടി. ജോയി, കൊട്ടാരക്കര പെരുംകുളം നേഹല്‍ഡ് ഭവനില്‍ എ.കെ. ശശി എന്നിവരെയാണ് വ്യാഴാഴ്ച ശാസ്താംകോട്ട മജിസ്ട്രേറ്റ് ഹരി ആര്‍. ചന്ദ്രന്‍ റിമാന്‍ഡ് ചെയ്തത്.

കേസിന്റെ അന്വേഷണ ചുമതലയുള്ള കരുനാഗപ്പള്ളി ഡിവൈ.എസ്.പി പ്രസന്നകുമാറാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. ശാസ്താംകോട്ട നെല്ലിക്കുന്നത്ത് മുക്കിന് സമീപത്തെ വീടുകളിലും കടകളിലും ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനിടെ ഇവരെ ബുധനാഴ്ച വൈകുന്നേരം മൂന്നോടെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയത്.
ഓടിരക്ഷപ്പെട്ട മൂന്നുപേരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ശാസ്താംകോട്ടയിലെ ഒരു വീട് റെയ്ഡ് ചെയ്ത് പിടിച്ചെടുത്ത ലഘുലേഖകളില്‍ മതസ്പര്‍ധ വളര്‍ത്തുന്ന ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.

Saturday, May 15, 2010

ചരമം

മൈനാഗപ്പള്ളി:ഇടവനശ്ശേരി ബിജു നിവാസില്‍ തുളസീധരന്‍ പിള്ളയുടെ ഭാര്യ ശാരദാമ്മ(57) അന്തരിച്ചു. മക്കള്‍: ബീന, ബിജു, വിനോദ്. മരുമക്കള്‍: ഉണ്ണി, ലേഖ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്

മൈനാഗപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ സുവര്‍ണജൂബിലി


മൈനാഗപ്പള്ളി: ഗ്രാമീണമേഖലയുടെ വികസനത്തിന് സഹകരണ ബാങ്കുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. മൈനാഗപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രാദേശിക സഹകരണ ബാങ്കുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ബാങ്കായി മാറണം. ഗ്രാമീണമേഖലയുടെ വികസനത്തിന് സഹകരണ ബാങ്കുകളുടെ പങ്ക് നിര്‍ണ്ണായകമാണ്. സഹകരണമേഖലയിലെ നിക്ഷേപം പ്രാദേശിക വികസനത്തിന് ഉപയോഗിക്കാന്‍ കഴിയണം.

നാലുവര്‍ഷംമുമ്പ് സംസ്ഥാനത്തെ മൊത്തം സഹകരണ ബാങ്കുകളിലെ ആകെ നിക്ഷേപം 20,000 കോടി രൂപയായിരുന്നു. ഇപ്പോഴത് 56,000 കോടി രൂപയായി ഉയര്‍ന്നു. കേരളത്തിന്റെ സമ്പദ് ഘടനയില്‍ സഹകരണമേഖല വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്. എന്നാല്‍, സാധാരണക്കാര്‍ക്ക് വായ്പ ലഭ്യമാകുന്ന വിധത്തില്‍ വായ്പാ നടപടിക്രമങ്ങള്‍ പുനഃക്രമീകരിക്കണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.പി.വേണുഗോപല്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ കര്‍ഷകരെ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. ആദരിച്ചു. കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.സോമപ്രസാദ് വിതരണം ചെയ്തു. വിദ്യാഭ്യാസ അവാര്‍ഡുകളുടെ വിതരണം ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് ബി.എം.ഷെരീഫും ക്ഷീരകര്‍ഷക അവാര്‍ഡുകള്‍ കെ.എസ്.സി.ഡി.സി. ചെയര്‍മാന്‍ ഇ.കാസിമും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പി.രാജേന്ദ്രപ്രസാദ്, മൈനാഗപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുടീത്തറ ഗോപാലകൃഷ്ണന്‍, എം.കാസിം, അഡ്വ. ടി.മോഹനന്‍, അഡ്വ. എസ്. രഘുകുമാര്‍, ജെ.പി.ജയലാല്‍, എം.വിജയകൃഷ്ണന്‍, രവി മൈനാഗപ്പള്ളി, കെ.എം.അലിയാരുകുഞ്ഞ് എന്നിവര്‍ സംസാരിച്ചു.

Crsty: Mathrubhumi

Thursday, May 13, 2010

കേരള യൂനിവേര്സിടി-കഴുകനോ?

കോളേജ് അധ്യാപകരുടെ ശംബളം യൂ ജീ സീ നിരക്കില്‍ വര്‍ധിപ്പിക്കുമ്പോള്‍ വന്‍ ശംബളം ലഭിക്കുന്ന അധ്യാപകര്‍ക്കൊപ്പം കേരള യൂനിവേര്സിടി നല്‍കുന്ന പിച്ച ശംബളം വാങ്ങുന്ന അധ്യാപകരും. അതും കേരള യൂനിവേര്സിടി നേരിട്ട് നടത്തുന്ന സ്വന്തം സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കാണ് ഈ അവസ്ഥ എന്ന് അറിയുമ്പോള്‍ മൂക്കത്ത് വിരല്‍ വെച്ച് പോകും..കേരള യൂനിവേര്സിടി കാര്യവട്ടം ക്യാമ്പസില്‍ നടത്തുന്ന "യൂനിവേര്സിടി കോളേജ് ഓഫ് എഞ്ചിനീയറിംഗ്" എന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പല്‍ ഉള്‍പ്പടെയുള്ളവര്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണ്. ഇവിടെ ജോലി ചെയ്യുന്ന Lecturer-ക്ക് കിട്ടുന്ന ശംബളം വെറും എണ്ണായിരം രൂപയാണ്. കേരള യൂനിവേര്സിടി സംസ്ഥാന തലത്തില്‍ നടത്തുന്ന ഇന്റര്‍വ്യൂ ജയിച്ചു വരുന്നവരാണ് ഇവിടുത്തെ അധ്യപകര്‍. അപ്പോള്‍ മിടുക്കിന്റെ കാര്യത്തില്‍ കുറവുണ്ടെന്നു സംശയം വേണ്ട എങ്കിലും അടിസ്ഥാന ശംബളം മാത്രം വാങ്ങി ജീവിതവൃത്തി നടത്താന്‍ ഇവര്‍ നിബന്ധിതരാകുന്നു. ഇപ്പോള്‍ അടിസ്ഥാന ശംബളം ഏകദേശം പതിനാറായിരം രൂപയോളം ഉയര്‍ത്തിയ വേളയിലും ഈ പാവങ്ങള്‍ക്ക് കിട്ടുന്നത് പഴയ നക്കാപിച്ച തന്നെ. ഏകദേശം ഇരുപത്തി അഞ്ചോളം അധ്യാപകര്‍ മാത്രം ഉള്ള ഈ സ്ഥാപനത്തില്‍ അധ്യാപക സംഘടനകള്‍ പോലും എത്തി നോക്കാറില്ല എന്നതും കഷ്ടം . അതിനും ഒരു കാരണം യൂനിവേര്സിടി നിരത്തുന്നുണ്ട് , കരാര്‍ ജീവനക്കാര്‍ക്ക് യൂണിയനോ അസ്സോഷ്യണോ പാടില്ല എന്ന്. യൂനിവേര്സിടി ആകുമ്പോള്‍ എന്തും കാണിക്കാമല്ലോ ആര് ചോദിക്കാന്‍?? എഞ്ചിനീയറിംഗ് അടിസ്ഥാന യോഗ്യത ആയുള്ള ഇവിടുത്തെ ജീവനക്കാര്‍ മികവ് കുറവ് കൊണ്ടല്ല ഇവിടെ ജീവിതം തുലച്ചു കളയുന്നത് മറിച്ചു അധ്യപകവൃധി-യോടുള്ള സ്നേഹം കൊണ്ടാണ്. പ്ലസ്‌ ടൂ പാസ്‌ ആയവര്‍ക്ക് തൊട്ടടുത്ത്‌ കിടക്കുന്ന ടെക്നോപാര്‍ക്ക്‌ പതിനായിരങ്ങള്‍ നല്‍കുമ്പോള്‍ ഇവിടെ പണിയെടുക്കുന്ന ഈ യുവ അധ്യാപകര്‍ എങ്ങനെ ആത്മാര്‍ത്ഥമായി ജോലി ചെയ്യും? പക്ഷെ അങ്ങനെ പണം മാത്രം ആഗ്രഹിക്കാത്ത ഒരു കൂട്ടം അധ്യാപകര്‍ അവിടെ ഉള്ളത് കൊണ്ടാണ് ഈ സ്ഥാപനം ഇവിടെ നിലനില്‍ക്കുന്നത്. ഇവര്‍ക്ക്‌ ഈ എണ്ണായിരം രൂപ അല്ലാതെ ഒരു പൈസ പോലും മറ്റു ആനുകൂല്യമായി ലഭിക്കാറില്ല എന്നതാണ് വേറൊരു കാര്യം. ഇവിടെ ഒരു സെമെസ്റെര്‍-ഇല് പഠിപ്പിക്കുന്ന അധ്യാപകന്‍ അടുത്ത വര്ഷം കാണില്ല കാരണം ഏതെന്കിലും സ്വാശ്രയ കോളേജ് അവരെ കൊത്തി കൊണ്ട് പോകും, പക്ഷെ കേരള യൂനിവേര്സിടി എന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ മഹാരാജാവ്‌ ആദ്യ ചാന്‍സിലര്‍ ആയിരുന്ന ഈ മഹത് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത അഭിമാനം ആയി കണ്ടു ഇവിടെ നില കൊള്ളുന്ന അധ്യാപകരുടെ നിലയാണ് കഷ്ടം. കേരള യൂനിവേര്സിടി യുടെ തന്തോന്നിതരം ഇവിടെ മാത്രം ഒതുങ്ങുന്നില്ല..
കേരള യൂനിവേര്സിടി തെക്കന്‍ കേരളത്തില്‍ പലയിടത്തായും നടത്തുന്ന " University Institute of Technology (UIT)" എന്ന സ്ഥാപനങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. ഈ സ്ഥാപനങ്ങള്‍ കേരള യൂനിവേര്സിടി-ക്ക് വന്‍ വരുമാന മാര്‍ഗമാണ്. കാരണം വളരെ കുറഞ്ഞ മുടക്കുമുതളില്‍ വല്ല സര്‍ക്കാര് സ്കൂളുകളുടെ കഞ്ഞി പുരയിലുംചയ്പ്പിലും ഒക്കെയാണ് ഇവ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയുള്ള ഒന്‍പതോളം സ്ഥാപനങ്ങള്‍ കേരളത്തില്‍ ഉണ്ട. തിരുവനന്തപുരത്ത്‌ മൂന്നെണ്ണം നെയ്യാറ്റിന്‍കര, പിരപ്പന്കോട്, കുറവന്‍കോണം എന്നിവിടങ്ങളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. BSC Computer Science, Bsc Electronics,BBA എന്നിവയാണ് ഇവിടിത്തെ കോഴ്സുകള്‍.

Wednesday, May 12, 2010

" ഒരുനാള്‍ വരും" ....

മോഹന്‍ലാല്‍ അഭിനയിച്ചു സൂപ്പര്‍ ഹിറ്റായ "ഉദയനാണ് താരം " എന്ന സിനിമയുടെ തിരക്കഥയെ വെല്ലുന്ന ഒരു കഥയാണ് ഇപ്പോള്‍ മോഹന്‍ലാല്‍ നായകനാകുന്ന " ഒരുനാള്‍ വരും" എന്ന സിനിമയുടെ അണിയറയില്‍ ഇടിത്തീ വീഴ്ത്തിയിരിക്കുന്നത്. ഇത് കഥയാണോ കാര്യമാണോ എന്ന് കാത്തിരുന്നു കാണാം എന്നത് വേറെ കാര്യം. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുംചിത്രീകരണം പൂര്‍ത്തീകരിച്ചു മെയ്‌ ഏഴിന് റിലീസിങ്ങിന് തയ്യാറായിരുന്ന ചിത്രത്തിന്റെ റിലീസിംഗ് മെയ്‌ 31 വരെ കോടതി തടഞ്ഞ്ഞിരിക്കുകയ്യാണ് .
മുക്കം സ്വദേശി ആയ കെ വി വിജയന്‍ നല്‍കിയ പരാതിയാണ് കാരണം . പരാതി" ശ്രീനിവാസന്‍ തിരക്കഥ എഴുതിയ ഈ ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണ് എന്നതാണ്". ഈ ചിത്രത്തിന്റെ നിര്‍മ്മാണം സിനിമ താരം മണിയന്‍പിള്ള രാജു ആണ്.

Tuesday, May 11, 2010

മൈനാഗപ്പള്ളി വാര്‍ത്തകളിലേക്ക് സ്വാഗതം.

മൈനാഗപ്പള്ളി : മൈനാഗപ്പള്ളി ക്ക് വേണ്ടി പുതിയ ഒരു ബ്ലോഗ്‌..
ഈ ബ്ലോഗിലേക്ക് ഏവര്‍ക്കും സ്വാഗതം.നിങ്ങള്‍ക്കും വാര്‍ത്തകള്‍ നല്‍കാം.വാര്‍ത്തകള്‍ നല്‍കാന്‍ s.shiyas@live.com എന്ന മെയില്‍ ഐഡി യിലേക്ക്‌ അയക്കുകയോ 9809385113 എന്ന നമ്പരിലേക്ക്‌ വിളിക്കുകയോ ചെയ്യുക.

സെയിദ് ഷിയാസ്‌
(ഷിയാസ്‌ വേണാട്‌)
മൈനാഗപ്പള്ളി