Wednesday, June 30, 2010

അദ്ധ്യാപക ഒഴിവ്

കൊല്ലം:ചവറ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, മലയാളം, നാച്ചുറല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ അദ്ധ്യാപക ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലായ് 2ന് രാവിലെ 10ന് സ്‌കൂളില്‍ ഹാജരാകണം.

മഅദനിക്കെതിരായുള്ള ആരോപണങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പി.ഡി.പി

കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം- പി.ഡി.പി.

ശാസ്താംകോട്ട:ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അബ്ദുല്‍ നാസര്‍ മഅദനിക്കെതിരായുള്ള ആരോപണങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പി.ഡി.പി.നേതാക്കള്‍ അന്‍വാര്‍ശ്ശേരിയില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മഅദനിക്കെതിരായുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണം. മഅദനി പ്രശ്‌നം കേരള നിയമസഭ റൂള്‍-50 അനുസരിച്ച് ചര്‍ച്ച ചെയ്യണം. മുമ്പ്, മഅദനി കോയമ്പത്തൂര്‍ ജയിലിലായിരുന്നപ്പോള്‍ ഇത്തരത്തില്‍ നിയമസഭ ചര്‍ച്ച ചെയ്തിരുന്നു. ആരോപണങ്ങളെക്കുറിച്ച് നിയമസഭാ കമ്മിറ്റിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ഈയാവശ്യം ഉന്നയിച്ച് നിയമസഭാ സ്​പീക്കര്‍ക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചതായും നേതാക്കള്‍ പറഞ്ഞു.

മഅദനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന നിരാഹാരസമരം 15 ദിവസം പിന്നിട്ടു.

പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി, ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ, സംസ്ഥാന വൈസ്​പ്രസിഡന്റ് വര്‍ക്കല രാജ്, സാബു കൊട്ടാരക്കര തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കടപ്പാട് : മാത്രുഭൂമി

മഅദനിക്ക് പിന്തുണ- നാഷണല്‍ യൂത്ത് ലീഗ്

കൊല്ലം:അബ്ദുല്‍ നാസര്‍ മഅദനിയെ വേട്ടയാടുന്നതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് നാഷണല്‍ യൂത്ത് ലീഗ്. മഅദനി സംരക്ഷണസമിതി അന്‍വാര്‍ശ്ശേരിയില്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കുമെന്ന് എന്‍.വൈ.എല്‍. നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മഅദനിക്കെതിരായ നീക്കത്തിനു പിന്നില്‍ കര്‍ണാടകയിലെ സംഘപരിവാര്‍ സര്‍ക്കാരിന്റെയും കേന്ദ്രപോലീസിന്റെയും ഗൂഢാലോചനയുണ്ട്. പോലീസ് കാവലിലായിരുന്ന മഅദനി, തടിയന്റവിട നസീറിനെ കണ്ടിട്ടില്ലെന്ന് പറയാനുള്ള ആര്‍ജ്ജവം സംസ്ഥാന സര്‍ക്കാര്‍ പ്രകടിപ്പിക്കണം. അല്ലെങ്കില്‍ ആഭ്യന്തരവകുപ്പിന് വീഴ്ചപറ്റിയെന്ന് സമ്മതിക്കണം.

എന്‍.വൈ.എല്‍. ജനറല്‍ സെക്രട്ടറി പുളിക്കല്‍ മൊയ്തീന്‍ കുട്ടി, അസീസ് കടപ്പുറം, അഷ്‌റഫ് പുറവൂര്‍, ബുഹാരി മന്നാനി, യൂനുസ് ചിറ്റുമൂല എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കടപ്പാട്: മാത്രുഭൂമി

കുട്ടിപ്പോലീസുകാര്‍ക്ക് ഗ്രേസ് മാര്‍ക്ക്: ചര്‍ച്ചചെയ്ത് തീരുമാനിക്കും - മന്ത്രി

തിരുവനന്തപുരം : സ്‌കൂളുകളില്‍ നടപ്പാക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് (കുട്ടിപ്പോലീസ് ) പരിപാടിയില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നന്‍കുന്നത് പിന്നീട് ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സംസ്ഥാനത്തെ നൂറു സ്‌കൂളുകളില്‍ കൂടി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിപാടി നടപ്പാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മദ്യപാനത്തിനും ലഹരിക്കും അടിമകളാകുന്ന വിദ്യാര്‍ഥികളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുപോകുന്ന മാഫിയാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനം വ്യാപിപ്പിക്കുന്നതോടെ വിദ്യാര്‍ഥികളെ അതില്‍നിന്നൊക്കെ പിന്തിരിപ്പിക്കാനും അവരില്‍ പരിസ്ഥിതി ബോധവും മറ്റും വളര്‍ത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ, ആഭ്യന്തര വകുപ്പുകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച ശില്പശാലയില്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.ജി.പി. ജേക്കബ് പുന്നൂസ്, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി കുരുവിള ജോണ്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി ജയിംസ് വര്‍ഗീസ്, പോലീസ് കമ്മീഷണര്‍ എം. ആര്‍. അജിത് കുമാര്‍, ഐ. ടി അറ്റ് സ്‌കൂള്‍ ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്, പി. കെ. കൃഷ്ണന്‍, എന്‍.എസ്.എസ്. ലയ്‌സണ്‍ ഓഫീസര്‍ അനിത ശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സംസ്ഥാനത്തെ 148 സ്‌കൂളുകളില്‍ നിന്നുള്ള പ്രതിനിധികള്‍ ശില്പശാലയില്‍ പങ്കെടുത്തു. എറണാകുളം ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ട് പി. വിജയനും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ്. സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഇ. ഫാസിലും ചേര്‍ന്നാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്.

പതിനൊന്നു പോലീസ് ജില്ലകളിലായി 100 സ്‌കൂളുകളില്‍ ഈ വര്‍ഷം നടപ്പാക്കും. വരും വര്‍ഷങ്ങളില്‍ സംസ്ഥാനമൊട്ടാകെയുള്ള സ്‌കൂളുകളില്‍ പദ്ധതി വ്യാപിപ്പിക്കാനാണ് ഉദ്ദേശ്യം.

Saturday, June 26, 2010

അടൂര്‍ പങ്കജം അന്തരിച്ചു

അടൂര്‍: പ്രശസ്ത നടി അടൂര്‍ പങ്കജം (85) അന്തരിച്ചു. രാത്രി ഒമ്പത് മണിയോടെ അടൂരിലെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായി കിടപ്പിലായിരുന്നു. അന്തരിച്ച നടി അടൂര്‍ ഭവാനി സഹോദരിയാണ്. അജയന്‍ ഏക മകനാണ്. ഭര്‍ത്താവ് ദേവരാജന്‍ പോറ്റി നാലു വര്‍ഷം മുമ്പ് മരിച്ചു. 12 ാമത്തെ വയസില്‍ 'മധുമാധുര്യം' എന്ന നാടകത്തിലൂടെയാണ് പങ്കജം അഭിനയരംഗത്തെത്തുന്നത്. 
Crtsy: Mathrubhumi

മോഡല്‍ പോളിടെക്‌നിക്കില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി


കരുനാഗപ്പള്ളി:ഐ.എച്ച്.ആര്‍.ഡി. കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്കില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി തസ്തികയുടെ ഇന്റര്‍വ്യൂ ജൂലായ് 5ന് 10ന് നടക്കും. ഐ.എച്ച്.ആര്‍.ഡി.യുടെ ഒരുവര്‍ഷ ഡാറ്റാ എന്‍ട്രി ടെക്‌നിക് ആന്‍ഡ് മെയിന്റനന്‍സ് ഡിപ്ലോമ/ഐ.ടി.ഐ. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് എന്നിവ സഹിതം എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.


Courtesy: Mathrubhumi

ഗസ്റ്റ് ലക്ച്ചറര്‍ ഒഴിവ്

മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2010-11 അധ്യയന വര്‍ഷത്തേക്ക് കമ്പ്യൂട്ടര്‍, കണക്ക് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ച്ചററുടെ ഒഴിവുണ്ട്. ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ അധ്യാപന പരിചയവും വേണം. അപേക്ഷകര്‍ 28ന് രാവിലെ 11ന് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളോടെ നേരിട്ട് ഹാജരാകണം.
ഫോണ്‍: 0479-2304494.

മണ്ണൂര്‍ക്കാവ് ഭഗവതിക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ഉത്സവത്തിന്റെ സമാപനസമ്മേളനം

ക്ഷേത്രങ്ങള്‍ സാംസ്‌കാരികോന്നമനത്തിന്റെ മകുടങ്ങള്‍-ഗൗരി ലക്ഷ്മീബായി തമ്പുരാട്ടി




മൈനാഗപ്പള്ളി:ഭാരതീയ സംസ്‌കാരത്തെ കീഴ്‌പ്പെടുത്താന്‍ വിദേശികള്‍ക്ക് കഴിയാതെപോയത് ഭാരതീയന്റെ അചഞ്ചലമായ ഈശ്വരവിശ്വാസത്താലാണെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീബായി തമ്പുരാട്ടി പറഞ്ഞു. സാംസ്‌കാരികോന്നമനത്തിന്റെ മകുടങ്ങളാണ് ക്ഷേത്രങ്ങളെന്നും അവര്‍ പറഞ്ഞു. മണ്ണൂര്‍ക്കാവ് ഭഗവതിക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ഉത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ക്ഷേത്രഭരണസമിതി പ്രസിഡന്റ് കെ.വിശ്വനാഥപിള്ള ആധ്യക്ഷ്യം വഹിച്ചു. ബി.ജെ.പി.ജില്ലാ പ്രസിഡന്റ് വയയ്ക്കല്‍ മധു. ക്ഷേത്രഭരണസമിതി സെക്രട്ടറി രവി മൈനാഗപ്പള്ളി, എന്‍.വി.നാരായണന്‍ നായര്‍, വാഴവിള മാധവന്‍ പിള്ള, ഡി.ഗുരുദാസന്‍, ടി.ബിജുകുമാര്‍, ഓമനക്കുട്ടന്‍ പിള്ള, സുരേന്ദ്രന്‍ പിള്ള, ഗോപിനാഥന്‍ പിള്ള എന്നിവര്‍ സംസാരിച്ചു.

മേല്‍ശാന്തി ജഗദീഷന്‍ നമ്പൂതിരി പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു.
Courtesy: Mathrubhumi

Friday, June 25, 2010

ഇന്ധനവില കൂട്ടി: പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വര്‍ധന



ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 3.50 രൂപയും ഡീസലിന് രണ്ടു രൂപയുമാണ് ഇന്ന് വര്‍ധിക്കുക. പാചകവാതകത്തിന്റെ വില സിലിണ്ടറിന് 35 രൂപ ഒറ്റയടിക്ക് കൂട്ടി. മണ്ണെണ്ണയുടെ വിലയില്‍ മൂന്നു രൂപയുടെ വര്‍ധന വരുത്താനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗം തീരുമാനിച്ചു. 

പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രണം എടുത്തു കളയാന്‍ തീരുമാനിച്ചതാണ് ഇന്നത്തെ യോഗത്തിലെ സുപ്രധാന തീരുമാനം. ഏറെക്കാലമായി സജീവ ചര്‍ച്ചയായി നിലനിന്ന കാര്യമാണിത്. പുതുക്കിയ വിലകള്‍ ഇന്ന് അര്‍ധരാത്രി നിലവില്‍ വരും.

വിലനിയന്ത്രണം എടുത്തുകളയുമെങ്കിലും തത്കാലം ഇത് പെട്രോളിന്റെ കാര്യത്തില്‍ മാത്രമാണ് നടപ്പിലാക്കിയത്. ഡീസലിന്റെ കാര്യത്തില്‍ അടുത്ത ഘട്ടത്തിലാകും നിയന്ത്രണം നീക്കുക. ഡല്‍ഹിയില്‍ പെട്രോളിന് 3.50 രൂപയാണ് വര്‍ധിച്ചത്. കേരളത്തെ സംബന്ധിച്ച് വിവിധ ജില്ലകളില്‍ വിലയില്‍ ചെറിയ മാറ്റങ്ങള്‍ വരും. 

വിലനിയന്ത്രിക്കുന്ന ചുമതല സര്‍ക്കാര്‍ കൈയൊഴിയുന്നതോടെ ആഗോള വിപണിയില്‍ വിലയിലുണ്ടാകുന്ന മാറ്റമനുസരിച്ച് പെട്രോളിയം കമ്പനികളായിരിക്കും ഇനി ഇന്ത്യയിലും പെട്രോളിന് വില നിശ്ചയിക്കുക. രണ്ടാഴ്ചയില്‍ ഒരിക്കലായിരിക്കും ഈ വര്‍ധന നടപ്പില്‍ വരുക. 

വാര്‍ത്താ സമ്മേളനത്തില്‍ പെട്രോളിയം മന്ത്രി മുരളി ദേവ്‌രയുടെ സാന്നിധ്യത്തില്‍ സെക്രട്ടറി എസ് സുന്ദരേശനാണ് വില വര്‍ധന പ്രഖ്യാപിച്ചത്. ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജി അധ്യക്ഷനായ ഏഴംഗ മന്ത്രിസഭാ ഉപസമിതിയാണ് കിരിത് പരീഖ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ച് വില നിയന്ത്രണം എടുത്തു കളയാന്‍ തീരുമാനിച്ചത്. റെയില്‍വേമന്ത്രി മമതാ ബാനര്‍ജി യോഗത്തില്‍ പങ്കെടുത്തില്ല. 

പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില വര്‍ധിപ്പിച്ചത് സാധാരണ ജനത്തിന്റെ കുടുംബ ബജറ്റ് താളം തെറ്റിക്കും. അവശ്യസാധനങ്ങളുടെ വില കൂടാനും ഇടയാക്കും. ഡീസലിനും പെട്രോളിനും വില കൂട്ടുന്നതോടെ യാത്രാ നിരക്ക് കൂട്ടേണ്ടി വരും. 

Mathrubhumi

Thursday, June 24, 2010

കൊട്ടിയത്ത് ജോലി ഒഴിവ്

കൊട്ടിയം:നെടുമ്പന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ സെക്യൂരിറ്റി ഗാര്‍ഡ്, ഇലക്ട്രീഷ്യന്‍ കം പമ്പ് ഒപ്പറേറ്റര്‍ തസ്തികകളില്‍ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനമാണ്. സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് എക്‌സ്‌സര്‍വീസുകാര്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന. ഇലക്ട്രീഷ്യന്‍ തസ്തികയ്ക്കും മുന്‍പരിചയം വേണം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വെള്ളിയാഴ്ച 11ന് ആസ്​പത്രിയില്‍ അഭിമുഖത്തിന് ഹാജരാകണമെന്ന് ആസ്​പത്രി സൂപ്രണ്ട് അറിയിച്ചു

കോര്‍ടസി : Mathrubhumi

Tuesday, June 22, 2010

മഅദനിയുടെ ജാമ്യാപേക്ഷ: തുടര്‍വാദം ജൂണ്‍ 29ന്

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തുടര്‍ വാദം തുടര്‍വാദം ജൂണ്‍ 29ന് നടക്കും. ചൊവ്വാഴ്ച രാവിലെയാണ് മഅദനിയുടെ ജാമ്യാപക്ഷേ കോടതി പരിഗണിച്ചത്. തുടര്‍ന്ന് കോടതി പ്രോസിക്യൂഷനോട് എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് ശേഷം നാല് മണിയോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള എതിര്‍സത്യവാങ്മൂലം പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. ഒരു കാരണവശാലം ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ജൂണ്‍ 11 ന് സമര്‍പ്പിച്ച കുറ്റപത്രം അടിസ്ഥാനമാക്കി വിശദമായ സത്യവാങ്മൂലമാണ് സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രത്തില്‍ പറയുന്ന കുറ്റങ്ങള്‍ ഒക്കെത്തന്നെ സത്യവാങ്മൂലത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പരയെക്കുറിച്ച് മഅദനിക്ക് വ്യക്തമായി അറിയാമായിരുന്നു. മഅദനിയും ഗൂഢാലോചനയില്‍ പങ്ക് ചേര്‍ന്നു. തടിയന്റെവിട നസീര്‍ ഉള്‍പ്പടെയുള്ള കേസിലെ പ്രതികള്‍ സ്‌ഫോടനത്തിന് മുമ്പും ശേഷവും മഅദനിയുമായി ബന്ധപ്പെട്ടിരുന്നു. സ്‌ഫോടനത്തിന് ശേഷം നസീര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് അന്‍വാര്‍ശേരിയില്‍ മഅദനി അഭയം നല്‍കിയെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സത്യവാങ്മൂലത്തിന്റെ കോപ്പി മഅദനിയുടെ അഭിഭാഷകന് കൈമാറിയിട്ടുണ്ട്. ബാംഗ്ലൂര്‍ അതിവേഗ കോടതിയാണ് കേസ് പരിഗണിക്കുന്നത്. മഅദനിയുടെ അഭിഭാഷകന്റെ കൂടി ആവശ്യപ്രകാരമാണ് കേസ് ജൂണ്‍ 29 ലേക്ക് മാറ്റിയത്. ജൂണ്‍ 23 നോ അതിനുമുമ്പോ മഅദനിയെ അറസ്റ്റുചെയ്ത് ഹാജരാക്കണമെന്നാണ് ബാംഗ്ലൂര്‍ അഡീഷണല്‍ ചീഫ് മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. മഅദനിയുടെ വാറണ്ട് നീട്ടികിട്ടാന്‍ അപേക്ഷ നല്‍കുമെന്ന് പ്രോസിക്യൂട്ടര്‍ പിന്നീട് അറിയിച്ചു.
Courtesy: Mathrubhumi

Friday, June 18, 2010

മണ്ണൂര്‍ക്കാവ് ക്ഷേത്രം ഭാരവാഹികള്‍

മൈനാഗപ്പള്ളി:മണ്ണൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ പുതിയ ഭരണസമിതി ഭാരവാഹികളായി കെ.വിശ്വനാഥന്‍ പിള്ള (പ്രസി.), രവി മൈനാഗപ്പള്ളി (സെക്ര.), കെ.മാധവന്‍ പിള്ള (വൈ. പ്രസി.), ഡി.ഗുരുദാസന്‍ (ജോ. സെക്ര.), ടി.ബിജുകുമാര്‍ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു. അഡ്വ. രാജന്‍ ഇലവിനാല്‍ വരണാധികാരിയായിരുന്നു
-മാത്രുഭൂമിയോട് കടപ്പാട്

Thursday, June 17, 2010

ഗ്രാമസഭകള്‍

മൈനാഗപ്പള്ളി:മൈനാഗപ്പള്ളി ഗ്രാമപ്പഞ്ചായത്തില്‍ വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭകള്‍ 19മുതല്‍ 27 വരെ അതത് വാര്‍ഡുകളില്‍ നടക്കും.
-കടപ്പാട് മാത്രുഭൂമി

പന്മന മനയില്‍ സ്കൂളില്‍ അധ്യാപകരുടെ ഒഴിവ്

വടക്കുംതല:പന്മന മനയില്‍ എസ്.ബി.വി.എസ്. ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബയോളജി, ഹിന്ദി, സംസ്‌കൃതം അദ്ധ്യാപക ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വെള്ളിയാഴ്ച രണ്ടിന് ഓഫീസില്‍ എത്തണമെന്ന് ഹെഡ്മാസ്റ്റര്‍ കെ.പ്രസാദ് അറിയിച്ചു. എച്ച്.എസ്.വിഭാഗത്തിലാണ് ഒഴിവുകള്‍.

മഅദനിക്കെതിരെ രാജ്യദ്രോഹവും കൊലക്കുറ്റവും

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സേ്ഫാടനക്കേസില്‍ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിക്കെതിരെ ചുമത്തിയിരിക്കുന്നത് രാജ്യദ്രോഹവും തീവ്രവാദവും കൊലക്കുറ്റവും. സേ്ഫാടനം ആസൂത്രണം ചെയ്യുന്നതില്‍ മഅദനി പങ്കുവഹിച്ചിട്ടുണ്ടെന്നും തീവ്രവാദികള്‍ക്ക് ജിഹാദിനുള്ള സഹായം വാഗ്ദാനം ചെയ്തുവെന്നും ബാംഗ്ലൂര്‍ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ആരോപിക്കുന്നു. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ മഅദനി പ്രേരിപ്പിച്ചതായും കുറ്റപത്രത്തിലുണ്ട്.

ഐ.പി.സി. 219, 102, 302 എന്നീ വകുപ്പുകളും അതിന്റെ ഉപവകുപ്പുകളും അനുസരിച്ചുള്ള കുറ്റങ്ങളാണ് മഅദനിയുടെ മേല്‍ ചുമത്തിയിരിക്കുന്നത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യുകയും അതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തുവെന്നതാണ് 219-ാം വകുപ്പ് അനുസരിച്ചുള്ള കുറ്റം. ഐ.പി.സി. 102-ാം വകുപ്പ് അനുസരിച്ചാണ് തീവ്രവാദകുറ്റം ആരോപിച്ചിരിക്കുന്നത്. ബോംബ് സേ്ഫാടനത്തിലൂടെ സമൂഹത്തില്‍ ഭീകരത സൃഷ്ടിച്ചുവെന്നുള്ളതാണ് കുറ്റം.

കൊലക്കുറ്റം ആരോപിക്കുന്നതാണ് 302-ാം വകുപ്പിലുള്ളത്. 2008 ജൂലായ് 25-ന് ബാംഗ്ലൂര്‍ നഗരത്തില്‍ ഒമ്പത് ഇടങ്ങളിലായി നടന്ന സേ്ഫാടന പരമ്പരയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. നേരത്തേ അറസ്റ്റിലായ ലഷ്‌കര്‍-ഇ-തൊയ്ബ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്റവിട നസീര്‍ നല്കിയ മൊഴിയെ അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയത്.

ബാംഗ്ലൂര്‍ സേ്ഫാടന പദ്ധതി ആസൂത്രണം ചെയ്യാന്‍ തടിയന്റവിട നസീര്‍ സംഘടിപ്പിച്ച രഹസ്യയോഗത്തില്‍ മഅദനി പങ്കെടുത്തിരുന്നതായി കുറ്റപത്രം ആരോപിക്കുന്നു. പദ്ധതി നടപ്പാക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് മഅദനി, നസീറിന് നിര്‍ദേശം നല്കിയിരുന്നു.

നസീര്‍ കര്‍ണാടകത്തിലെ കൊടക് ജില്ലയില്‍പ്പെട്ട ലകേരി എസ്റ്റേറ്റില്‍ സംഘടിപ്പിച്ച തീവ്രവാദിക്യാമ്പ് മഅദനി സന്ദര്‍ശിച്ചിരുന്നു - കുറ്റപത്രം ആരോപിക്കുന്നു. എന്നാല്‍ അത് തീവ്രവാദ ക്യാമ്പാണെന്ന അറിവോടെയാണോ മഅദനി എത്തിയതെന്ന് വ്യക്തമല്ല.

സേ്ഫാടനം ആസൂത്രണംചെയ്യുന്നതിന്റെ ഭാഗമായി തടിയന്റവിട നസീറും മറ്റൊരു പ്രതിയായ സര്‍ഫ്രാസ് നവാസും നേതൃത്വംകൊടുത്ത തീവ്രവാദിസംഘം ബാംഗ്ലൂരിലെത്തിയിരുന്നു. സേ്ഫാടനം നടത്തേണ്ട സ്ഥലങ്ങള്‍ നേരിട്ടുകണ്ട് പരിശോധിച്ച സംഘം പിന്നീട് കൊച്ചിയിലെത്തി മഅദനിയെ കണ്ട് ഈ വിവരങ്ങള്‍ കൈമാറി- പോലീസ് രേഖയില്‍ പറയുന്നു. ഇവര്‍ക്ക് ജിഹാദ് നടത്തുന്നതിനുള്ള എല്ലാ സഹായങ്ങളും മഅദനി വാഗ്ദാനം ചെയ്തിരുന്നതായും തടിയന്റവിട നസീറിന്റെ മൊഴിയിലുണ്ട്.

അതേസമയം, സേ്ഫാടനപരമ്പരയില്‍ മഅദനി നേരിട്ടു ബന്ധപ്പെട്ടതായി കുറ്റപത്രത്തില്‍ ആരോപിക്കുന്നില്ല. സേ്ഫാടനം നടക്കുമെന്ന് വ്യക്തമായി അറിവുണ്ടായിട്ടും അത് രഹസ്യമാക്കിവെച്ചു. ഇതാണ് ഗൂഢാലോചനയായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേസില്‍ ഇനിയും അന്വേഷണം തുടരേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.
-----മാത്രുഭൂമിയോട് കടപ്പാട്

മെഗാ സമ്മര്‍ ക്യാമ്പ് അനുഭവങ്ങള്‍

Mega Summer Camp at RGNIYD, Chennai

4 July ; Rajiv Gandhi National Institute of Youth Development (RGNIYD) at Sriperumpudur near Chennai turned a ‘mini young India’ during a 12 day long NSS mega Summer Camp that concluded on 2nd July, 2009. For Wanterki, a 19-year-old student from Shillong, it was his life’s first travel beyond his home.

He, along with selected National Service Scheme volunteers from Meghalaya, traveled more than 2600 kilometers to Sriperumpudur in Tamil Nadu to be amidst 400 other young brigades at the Rajiv Gandhi national Institute of Youth Development (RGNIYD).

56 hours of journey from the chilly environs of his hillocky hamlet in Meghalaya to the tropical environs of Sriperumbudur – it was a traverse worth venturing for Wanterki.

"Here I have come across many youngsters of my age group…they are from different states of India with varied cultural background…and I am excited and enjoying being amidst them", he said.

The institute, set up at the place where India’s youth icon and former Prime Minister Rajiv Gandhi fell victim to a suicide attack, turned a mini young India as the volunteers converged there to attend the 12-day-long mega summer camp.

The camp, conceived under the 100-day agenda of the Union Ministry of Youth Affairs and Sports, was jointly organized by NSS and Rajiv Gandhi National Institute for Youth Development at Sriperumpudur.

Union Minister Dr.M.S. Gill avowed his Ministry’s youth-centric vision when he said at the inauguration that while west and rest of Asia would be graying, India would continue to be young for the next three decades given its youthful population and hence there is need for building leadership qualities in young generation.

It was this challenge that NSS and RGNIYD took on with true spirit. Shri G. Rajasekaran, Director of RGNIYD, said that the mega NSS summer camp, first such one in the country, was aimed at sensitising the young minds on the issues and situations that our country is currently facing.

"We are attempting to sensitize and equip them to take on the challenges. We provided multi-lingual environment to the volunteers and brought in specialists drawn from various parts of the country to guide them."

Overall personality development with a clear focus on developing voluntarism was the focus during the first week of the camp, which was devised into three major input divisions.

The first one was on imparting the knowledge. Six different classes on six different topics – Environment, voluntarism, citizenship, Rural Development, Adolescent and Career Development, and Employability were devised for this, Dr. A. Radhakrishnan, co-ordinator and Faculty Head of RGNIYD said.

The second input division was orientation to Indian culture. In this, prominent performing artistes led the way by lectures and live demonstrations.
Giving orientation on physical exercise, yoga and meditation was the third input during the camp period.

One week of camp life at RGNIYD was followed by a five day long educational tour aimed at exposing the volunteers to the essence of wide spectrum of Indian identity.

The volunteers traveled from Sriperumpudur to Tiruchirappally, Madurai, Coimbatore, Cochin and Thiruvananthapuram.


The highpoint of the crisscross by more than 400 volunteers through two different routes – one though Coimbatore and Cochin and other through Madurai and Thiruvananthapuram – was their congregation at Gandhi Mandapam at Kanyakumari where they took a pledge that eloquently expressed their resolve to strive for a better tomorrow and better India.

The pledge
"We the youth of this country with nerves of steel, muscles of iron and minds like thunder bolt resolve ourselves to transform our motherland into a developed nation by participating in all process of development. We further resolve to strive for national integrity and unity and promote secularism, pluralism, democratic values and responsible citizenship. We pledge to devote our heart and soul to one principal duty – the duty of raising the masses of India, awakening them and uniting them".

For the volunteers that attended the camp, it was an event that helped shape their minds and thoughts.Few volunteers like Biakhmingthanga, an 18 year old plus two student from Aizawl, said they were fairly apprehensive in the beginning.

He was venturing into a part of India that was unfamiliar, a part of culture that he wasn’t quite aware of."But my apprehensions lasted only for few minutes of my arrival at the Institute in Sriperumbudur", he said.

"Such was the warmth and inclusiveness that I encountered at the camp", Biakhmingthanga said."The biggest realization that I had during the camp was the role that the youth can play in improving the society, the process that begins by correcting oneself", said Narinder Singh Saini a third year degree student from Chandigarh.

While Ramyaraj, a degree student from Punalur in Kerala, was quite excited to have, for the first time in her life, met her peers from the north eastern region, for Shilpa Gupta, from Jammu, the camp was nothing less than own home. But she certainly had a grievance – the food.

"Of course we are served north-Indian dishes like rajma dal but it had south Indian flavour", she said with a bit of regret.

However those who devised the camp need not regret. Bringing together more than 400 young minds to a single platform and making them understand and appreciate each other-a momentous task successfully carried out.

 Rajma dal curry with Sambar flavour … perhaps that symbolises the essence of Indianness!
One week of camp life at RGNIYD was followed by a five day long educational tour aimed at exposing the volunteers to the essence of wide spectrum of Indian identity.
The volunteers traveled from Sriperumpudur to Tiruchirappally, Madurai, Coimbatore, Cochin and Thiruvananthapuram.

Tuesday, June 15, 2010

മഅദനിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ ആത്മാഹൂതിക്ക് ശ്രമിച്ചു

കൊല്ലം: മഅദനിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ അന്‍വാര്‍ശ്ശേരിയില്‍ നടത്തിയ പ്രകടനത്തിനിടെ രണ്ട് പ്രവര്‍ത്തകര്‍ ആത്മാഹൂതിക്ക് ശ്രമിച്ചു. പ്രകടനം നടക്കുന്നതിനിടെ രണ്ട് പ്രവര്‍ത്തകര്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇരുവരേയും ശാസ്താംകോട്ട താലൂക്ക് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. 

രണ്ട് പേരുടെയും നില ഗുരുതരമല്ല. മൈനാഗപ്പള്ളി സ്വദേശികളായ ഷെറീഫ്, നൗഷാദ് എന്നിവരാണ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മഅദനിക്കെതിരെ കോടതി ഇന്ന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Monday, June 14, 2010

ഓച്ചിറക്കളി ഇന്നു തുടങ്ങും

കൊല്ലം: പൂര്‍വികരുടെ രണസ്മരണകള്‍ നെഞ്ചിലേറ്റി പിന്‍മുറക്കാര്‍ പടനിലത്ത് ചൊവ്വാഴ്ച അങ്കം കുറിക്കും. ഓണാട്ടുകരയുടെ യുദ്ധവീര്യവുമായി പരബ്രഹ്മസന്നിധിയില്‍ ഇനി രണ്ടുനാള്‍ ഓച്ചിറക്കളി. 52 കരകളിലെ പോരാളികളുടെ അങ്കം കാണാന്‍ ആയിരങ്ങളെത്തും.

ഓച്ചിറക്കളിക്ക് തുടക്കം കുറിച്ച് രാവിലെ ഏഴിന് ക്ഷേത്രഭരണസമിതി പ്രസിഡന്റ് പതാക ഉയര്‍ത്തും. പതിനൊന്നോടെ അന്നദാനമന്ദിരത്തിനു മുന്നില്‍നിന്ന് ഘോഷയാത്ര ആരംഭിക്കും. അഭ്യാസികളും കളിയാശാന്മാരും കരനാഥന്മാരും അണിനിരക്കുന്ന ഘോഷയാത്രയ്ക്ക് @ഷഭങ്ങളും പരബ്രഹ്മഭക്തരും അകമ്പടിയേകും.

പരബ്രഹ്മസന്നിധിയെ വലംവച്ചശേഷം അഭ്യാസികള്‍ രണ്ടു സംഘമായി തിരിഞ്ഞ് എട്ടുകണ്ടത്തിന്റെ കിഴക്കും പടിഞ്ഞാറും നിലയുറപ്പിക്കും. തുടര്‍ന്ന് പയറ്റ് പ്രദര്‍ശനമായ കരക്കളി നടക്കും. കരനാഥന്മാര്‍ പടനിലത്തിന്റെ മധ്യഭാഗത്തെത്തി, @ഷഭസാന്നിധ്യത്തില്‍ ഹസ്തദാനം നല്‍കുന്നതോടെ പോര്‍വിളി മുഴങ്ങും.

ആരവം മുഴക്കി പോരാളികള്‍ എട്ടുകണ്ടത്തില്‍ ചാടിയിറങ്ങി യുദ്ധം തുടങ്ങും. തെക്കേ കണ്ടത്തിലെ പോരിനുശേഷം വടക്കേ കണ്ടത്തില്‍ പോര് തുടരും. ബുധനാഴ്ച ഉച്ചയോടെ ഓച്ചിറക്കളി സമാപിക്കും.

കഠിന വ്രതനിഷ്ഠയോടെ 41 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ യോദ്ധാക്കളാണ് പടനിലത്ത് അങ്കം വെട്ടാനിറങ്ങുന്നത്. തറ്റുടുത്ത്, തലക്കെട്ടുമായി വാളും പരിചയുമേന്തിയാണ് ലിംഗ-പ്രായ ഭേദമെന്യേ പോരാളികള്‍ പോരിനിറങ്ങുന്നത്.
Courtesy: Mathrubhumi

ഡോക്ടര്‍മാരില്ല; ആര്‍.വൈ.എഫ്. പ്രവര്‍ത്തകര്‍ താലൂക്ക് ആസ്‌പത്രി ഉപരോധിച്ചു



ശാസ്താംകോട്ട: ആര്‍.വൈ.എഫ്. കുന്നത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശാസ്താംകോട്ട താലൂക്ക് ഓഫീസ് ഉപരോധിച്ചു. പനി ബാധിച്ച് നൂറുകണക്കിനു രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആസ്​പത്രിയില്‍ ആവശ്യത്തിനു ഡോക്ടര്‍മാര്‍ ഇല്ലാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം.

ഡോക്ടര്‍മാരുടെ അപര്യാപ്തതമൂലം രോഗികള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് നേതാക്കള്‍ ആരോപിച്ചു. ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ അവധിയെടുത്ത് സ്വകാര്യ ചികിത്സ നടത്തുന്നത്. അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം അത്തരം ഡോക്ടര്‍മാരുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഉപരോധ സമരം ആര്‍.വൈ.എഫ്. സംസ്ഥാന ജോയിന്റ് സെക്രട്ടറി കോവൂര്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ആര്‍.സുരേഷ്ബാബു, എല്‍.സുഗതന്‍, അജികാട്ടിശ്ശേരില്‍, ടി.എസ്.ഉല്ലാസ്, വേണു ഐ, ജയേഷ് മൈനാഗപ്പള്ളി, സി.എസ്. രഘു, രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Mathrubhumi

Saturday, June 12, 2010

സ്ഥിതി വിവരകണക്കുകള്‍

സ്ത്രീ-പുരുഷാടിസ്ഥാനത്തിലുള്ള ജനസംഖ്യ 

പുരുഷന്‍ (പട്ടികജാതി)   
:
2990
പുരുഷന്‍ (പട്ടികവര്‍ഗ്ഗം)
:
1
പുരുഷന്‍ (മറ്റുള്ളവര്‍)   
:
15085
മൊത്തം പുരുഷന്‍ 
:
18076
സ്ത്രീ (പട്ടികജാതി)
:
2938
സ്ത്രീ (പട്ടികവര്‍ഗം)                   
:
1
സ്ത്രീ (മറ്റുള്ളവര്‍)       
:
15376
മൊത്തം സ്ത്രീ                  
:
18315
മൊത്തം (പട്ടികജാതി)                 
:
5928
മൊത്തം (പട്ടികവര്‍ഗ്ഗം)                
:
2
മൊത്തം (മറ്റുള്ളവര്‍)           
:
30461
മൊത്തം                         
:
36391

മൈനാഗപ്പള്ളി

കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ കരുനാഗപ്പള്ളി ബ്ളോക്കില്‍ മൈനാഗപ്പള്ളി വില്ലേജില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് മൈനാഗപ്പള്ളി. ഈ പഞ്ചായത്തിനെ 13 വാര്‍ഡുകളായി തിരിച്ചിരിക്കുന്നു. മൈനാഗപ്പള്ളി പഞ്ചായത്ത് രൂപംകൊള്ളുന്നത് 1953-ലാണ്. മൈനാഗപ്പള്ളി പഞ്ചായത്ത് കേരളത്തിന്റെ മൂന്നു ഭൂപ്രകൃതിമേഖലകളിലൊന്നായ ഇടനാട് മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്ത് കൊല്ലത്തിനും ആലപ്പുഴയ്ക്കുമിടയിലായി ദേശീയപാത 47-ല്‍ കരുനാഗപ്പള്ളിയില്‍ നിന്നും ഏകദേശം 6 കിലോമീറ്റര്‍ ദൂരെ കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു. വടക്കുഭാഗത്ത് ശൂരനാട് തെക്കു പഞ്ചായത്തും, കിഴക്ക് ശാസ്താംകോട്ട പഞ്ചായത്തും, തെക്കുകിഴക്ക് പടിഞ്ഞാറേ കല്ലട പഞ്ചായത്തും, തെക്ക് തേവലക്കര പഞ്ചായത്തും, പടിഞ്ഞാറ് തൊടിയൂര്‍ പഞ്ചായത്തുമാണ് മൈനാഗപ്പള്ളി പഞ്ചായത്തുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍. ഐതിഹ്യപ്രസിദ്ധമായ പ്രദേശമാണ് മൈനാഗപ്പള്ളി. മൈനാഗപ്പള്ളി എന്ന സ്ഥലനാമം കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി തുടങ്ങിയ സ്ഥലനാമങ്ങള്‍ പോലെതന്ന ബുദ്ധമതപ്രചാരണവുമായി ബന്ധപ്പെട്ടു രൂപംകൊണ്ടതാണെന്ന് പറയപ്പെടുന്നു. കാടുവെട്ടിത്തെളിച്ചു ജീവിതമാരംഭിച്ച മനുഷ്യന് മുഖ്യഭീഷണി ആയിരുന്ന നാഗങ്ങളുടെ പേരുമായി ബന്ധപ്പെട്ടാണ് മൈനാഗപ്പള്ളി, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലനാമങ്ങള്‍ ഉണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. പര്‍വ്വതങ്ങള്‍ക്ക് ചിറകുകളുണ്ടായിരുന്ന കാലഘട്ടത്തില്‍ മൈനാഗപര്‍വ്വതം ഹിമാലയത്തില്‍ നിന്നും പുറപ്പെട്ടു വിശ്രമിച്ച സ്ഥലമാണിവിടമെന്നാണ് ഐതിഹ്യം.


ഐതിഹ്യപ്രസിദ്ധമായ മൈനാഗപ്പള്ളിയിലും കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലേതുപോലെ ബുദ്ധമതസംസ്കാരവുമായി ബന്ധപ്പെട്ട ചരിത്രം കെട്ടുപിണഞ്ഞുകിടക്കുന്നു. കാടു വെട്ടിത്തെളിച്ചു ജീവിതമാരംഭിച്ച മനുഷ്യന്‍ അവിടെയുണ്ടായിരുന്ന നാഗങ്ങളുടെ അപ്രീതി ഉണ്ടാകാതിരിക്കാന്‍ കാവുകള്‍ സ്ഥാപിച്ചിരിക്കാം. മുഖ്യഭീഷണി ആയിരുന്ന നാഗങ്ങളുടെ പേരുമായി ബന്ധപ്പെട്ടാവാം മൈനാഗപ്പള്ളി, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലനാമങ്ങള്‍ ഉണ്ടായതെന്നു കരുതപ്പെടുന്നു. ശാസ്താംകോട്ട ധര്‍മ്മശാസ്താക്ഷേത്രത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ടുള്ള കഥകളില്‍ പരാമര്‍ശിക്കുന്ന കാളകുത്തുംപൊയ്ക മൈനാഗപ്പള്ളി പഞ്ചായത്തിലാണ്. ശാസ്താംകോട്ടക്ഷേത്രത്തിന്റെ സ്ഥാനം കണ്ടെത്തുന്നതിനുവേണ്ടി കായംകുളത്തുനിന്നും പുറപ്പെട്ട പന്തളം രാജാവിനേയും സംഘത്തേയും കാളകള്‍ ആക്രമിച്ച സ്ഥലമാണിതെന്ന് ഐതിഹ്യമാലയില്‍ പരാമര്‍ശമുണ്ട്. പാരമ്പര്യചികില്‍സാരംഗത്ത് പ്രസിദ്ധരായിരുന്ന തേവലക്കര കണ്ണുവൈദ്യന്മാര്‍ ജീവിച്ചിരുന്നത് മൈനാഗപ്പള്ളി പഞ്ചായത്തിലാണ്. ബ്രാഹ്മണ കുടുംബാഗമായിരുന്ന ഒരാള്‍ ക്രിസ്തുമതം സ്വീകരിച്ച് വീട് വിട്ടിറങ്ങി സഞ്ചരിക്കുന്നതിനിടയില്‍ വിരാടരാജ്യത്തുനിന്നു വന്ന ഒരു സന്യാസിക്കു ആതിഥ്യം നല്‍കുകയും അദ്ദഹത്തില്‍ നിന്നും പഠിച്ച ചികിത്സാവിധികള്‍ ഉപയോഗിച്ച് തിരുവിതാംകൂര്‍രാജ്ഞിയുടെ തീരാവ്യാധി മാറ്റിയ കാരണത്താല്‍ മഹാരാജാവ് വൈദ്യസ്ഥാനം നല്‍കി ബഹുമാനിക്കുകയുണ്ടായത്രെ. അവരുടെ പിന്‍തലമുറക്കാര്‍ ഇന്നും വൈദ്യസ്ഥാനം പേരിനോടൊപ്പം ഉപയോഗിക്കുന്നു. ഭൂരിഭാഗം കൃഷിക്കാരും ഒരു ഹെക്ടറില്‍ താഴെ മാത്രം ഭൂമി കൈവശമുള്ളവരാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് പാട്ടവ്യവസ്ഥയായിരുന്നു നിലനിന്നിരുന്നത്. പഞ്ചായത്തിലെ ഭൂരിഭാഗം കൃഷിഭൂമിയും ദേവസ്വംവകയോ, പണ്ടാരവകയോ, ജന്മിമാരുടെ വകയോ ആയിരുന്നു. നെല്ലുകൃഷിക്കായിരുന്നു പണ്ടുകാലത്ത് പ്രാമുഖ്യം. കൊല്ലം ജില്ലയിലെ ആദ്യത്തെ പ്രൊഫഷണല്‍ നാടകകമ്പനികളിലൊന്നായിരുന്നു ഈ പഞ്ചായത്തിലെ ആദിക്കാട് രാമകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ ശാസ്താംകോട്ട കേന്ദ്രീകരിച്ച് രൂപം കൊണ്ടത്. സെബാസ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, വൈക്കം വാസുദേവന്‍നായര്‍, തിക്കുറുശ്ശി സുകുമാരന്‍ നായര്‍, ഓച്ചിറ വേലുക്കുട്ടി തുടങ്ങിയവര്‍ അഭിനയിച്ച സുഭഗ, ജീവിതയാത്ര, സ്ത്രീ, യാചകി തുടങ്ങിയ നാടകങ്ങള്‍ അക്കാലത്ത് ചരിത്രം സൃഷ്ടിച്ചവയായിരുന്നു. മൈനാഗപ്പള്ളി പഞ്ചായത്ത് രൂപംകൊള്ളുന്നത് 1953-ലാണ്. ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അഡ്വ.കുറ്റിയില്‍ ഇബ്രാഹിംകുട്ടിയാണ്. പഞ്ചായത്തിന് സ്വന്തമായി ഒരു ഓഫീസ് ഉണ്ടായത് ചായക്കാന്റയ്യത്ത് വീട്ടില്‍ മാധവന്‍പിള്ള എന്ന വ്യക്തി സംഭാവന ചെയ്ത സ്ഥലത്താണ്. പട്ടകടവില്‍ ആരംഭിച്ചിരുന്ന പരമ്പരാഗതവ്യവസായങ്ങളായ കശുവണ്ടിവ്യവസായം, ഓടുവ്യവസായം മുതലായവ ഈ പഞ്ചായത്തുപ്രദേശത്ത് ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനത്തിന് അരങ്ങൊരുക്കി.






കടപ്പാട്: ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ്: മഅദനി പ്രതിപ്പട്ടികയില്‍


ബാംഗ്ലൂര്‍: 2008-ലെ ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പരക്കേസിന്റെ പ്രതിപ്പട്ടികയില്‍ പി.ഡി.പി. നേതാവ് അബ്ദുള്‍നാസര്‍ മഅദനിയും. വെള്ളിയാഴ്ച്ച കര്‍ണ്ണാടക പോലീസിന്റെ പ്രത്യേക അന്വേഷണസംഘം ബാംഗ്ലൂര്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ സമര്‍പ്പിച്ച അധിക കുറ്റപത്രത്തിലാണ് മഅദനിയെ പ്രതി ചേര്‍ത്തിരിക്കുന്നത്. സൂഫിയ മഅദനിയെ പ്രതി ചേര്‍ത്തിട്ടില്ല.

സ്‌ഫോടനം നടത്തുമെന്ന വിവരം അറിഞ്ഞിട്ടും അത് മറച്ചുവെച്ചുവെന്നാണ് മഅദനിയുടെ പേരിലുള്ള കുറ്റം എന്നാണ് സൂചന. മാത്രമല്ല മുഖ്യപ്രതികളായ ലഷ്‌കര്‍ നേതാവ് തടിയന്റവിട നസീര്‍, സര്‍ഫ്രാസ് നവാസ്, ഷംസുദ്ദീന്‍ എന്നിവര്‍ നേരത്തെ മഅദനിയുമായി ബന്ധം പുലര്‍ത്തിയിരുന്നവരാണെന്നും അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരമാണ് ഏഴ് പ്രതികളെക്കൂടി പുതുതായി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കുറ്റപത്രം കോടതിയില്‍ നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്ന് ബാഗ്ലൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശങ്കര്‍ ബിദ്‌രി പറഞ്ഞു. 2008 ലെ ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് നഗരത്തിലെ വിവിധ സ്‌റ്റേഷനുകളിലായി ഒമ്പത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ടു കേസുകളിലായി രണ്ടു കുറ്റപത്രങ്ങള്‍ നേരത്തേ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ പ്രതികളായ 26 പേരില്‍ മിക്കവരും മലയാളികളാണ്.

രണ്ടു കുറ്റപത്രങ്ങളും സമര്‍പ്പിച്ചശേഷം അറസ്റ്റിലായ തടിയന്റവിട നസീര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതുതായി പ്രതിപ്പട്ടികയില്‍ ഏഴുപേരെക്കൂടി ഉള്‍പ്പെടുത്തിയത്. ഇതോടെ ബാംഗ്ലൂര്‍ സേ്ഫാടനപരമ്പരക്കേസില്‍ ഉള്‍പ്പെട്ട പ്രതികളുടെ എണ്ണം 33 ആയി. കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലു മലയാളികള്‍ക്കും ബാംഗ്ലൂര്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടായിരുന്നു.

ഏപ്രില്‍ 12ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇതുസംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ പ്രതികളുടെ പട്ടിക തയ്യാറാക്കിയത്. 2008 ജൂലായ് 25-നുണ്ടായ ബോംബ് സ്‌ഫോടന പരമ്പരയില്‍ രണ്ടുപേര്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
courtesy: Mathrubhumi

മൈനാഗപ്പള്ളി എല്‍ വി എച്ച് എസ്: അധ്യാപകരുടെ ഒഴിവ്

മൈനാഗപ്പള്ളി: കടപ്പാ ഗവ. എല്‍.വി.എച്ച്.എസില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സിനും എല്‍.പി., യു.പി. വിഭാഗങ്ങളില്‍ ഓരോ ജൂനിയര്‍ അറബിക് അധ്യാപകന്റെയും ഒഴിവുണ്ട്. ഉദ്യോഗാര്‍ഥികള്‍ തിങ്കളാഴ്ച 2ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂളില്‍ എത്തണം.

കൊല്ലം സ്റ്റേഷനിലെ ട്രെയിനുകളുടെ സമയ വിവരം

Train_Name Train_No  Arrives  Departures Starting_StationEnding_StationStation
MS Guruvayur Express612700:3000:35Chennai EgmoreGuruvayur Quilon 
GUV - Chennai Egmore Express612802:1502:20GuruvayurChennai Egmore Quilon 
Trivandrum Express269505:4005:45Chennai CentralTrivandrum Cntl Quilon 
Parasuram Express634907:3507:40Trivandrum CntlMangalore Cntl Quilon 
Kochuveli Express631507:3507:40Bangalore Cy JunctionKochuveli Quilon 
Sabari Express722908:1508:20Trivandrum CntlHyderabad Junction Quilon 
CAPE - CSTM Express638209:2509:30KanyakumariMumbai CST Quilon 
Swarnajayanti Express264409:3009:35H NizamuddinTrivandrum Cntl Quilon 
KCL Dadar Express16809:4009:45KochuveliDadar Quilon 
Kerala Samparkranti Express265309:4009:45KochuveliChandigarh Quilon 
LTT Garibrath Express220209:4009:45KochuveliLokmanyatilak T Quilon 
Trivandrum Express632109:5009:55Bangalore Cy JunctionTrivandrum Cntl Quilon 
Trivandrum Mail262310:1010:15Chennai CentralTrivandrum Cntl Quilon 
Netravati Express634611:0511:10Trivandrum CntlLokmanyatilak T Quilon 
Kerala Express262512:1512:20Trivandrum CntlNew Delhi Quilon 
Kerala Express262613:0013:05New DelhiTrivandrum Cntl Quilon 
Kanyakumari Express652613:3513:40Bangalore Cy JunctionKanyakumari Quilon 
SwarnaJayanti Express264315:1015:15Trivandrum CntlH Nizamuddin Quilon 
Gandhidham Express633616:1516:20Nagarcoil JunctionGandhidham Junction Quilon 
Veraval Express633416:1516:20Trivandrum CntlVeraval Quilon 
Bikaner Express631216:1516:20Trivandrum CntlBikaner Junction Quilon 
RaptiSagar Express251116:3016:35Gorakhpur JunctionTrivandrum Cntl Quilon 
Ahilyanagari Express632516:3016:35Indore Jn BgTrivandrum Cntl Quilon 
KRBA - TVC Express632716:3016:35KorbaTrivandrum Cntl Quilon 
Gurudev Express265917:0517:10Nagarcoil JunctionShalimar Quilon 
MDU - JAMMU Express631717:0517:10KanyakumariJammutawi Quilon 
Mumbai - Kanyakumari Express638117:3017:35Mumbai CSTKanyakumari Quilon 
Gurudev Express266018:0018:00ShalimarNagarcoil Junction Quilon 
Himsagar Express631818:4018:50JammutawiKanyakumari Quilon 
Malabar Express662919:5520:00Trivandrum CntlMangalore Cntl Quilon 
Maveli Express660420:2520:30Trivandrum CntlMangalore Cntl Quilon 
SHM - TVC Express632420:4520:50ShalimarTrivandrum Cntl Quilon 
Mangalore Express634722:0522:10Trivandrum CntlMangalore Cntl Quilon 
GHY - TVC Express251622:1022:15GuwahatiTrivandrum Cntl Quilon

മാത്രുഭൂമിയോട് കടപ്പാട്

റെയില്‍വേ സ്‌റ്റേഷന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ മൈനാഗപ്പള്ളി ഗ്രാമപ്പഞ്ചായത്ത്‌ തയ്യാറാക്കിയ വികസന മാസ്റ്റര്‍ പ്ലാനിന്‌ ജില്ലാ ആസൂത്രണ സമിതി (ഡി.പി.സി)യുടെ അംഗീകാരം

ശാസ്‌താംകോട്ട: റെയില്‍വേ സ്‌റ്റേഷന്റെ അഌബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ മൈനാഗപ്പള്ളി ഗ്രാമപ്പഞ്ചായത്ത്‌ തയ്യാറാക്കിയ വികസന മാസ്റ്റര്‍ പ്ലാനിന്‌ ജില്ലാ ആസൂത്രണ സമിതി (ഡി.പി.സി)യുടെ അംഗീകാരം ലഭിച്ചു. 2010-11 സാമ്പത്തിക വര്‍ഷത്തെ ബഡ്‌ജറ്റിലാണ്‌ ശാസ്‌താംകോട്ട റെയില്‍വേ സ്‌റ്റേഷന്‍ പ്രദേശത്തെ പ്രത്യേക വികസന മേഖലയായി പ്രഖ്യാപിച്ചു കൊണ്‌ടാണ്‌ ഒരു കോടി രൂപയുടെ തുടര്‍ വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിച്ചത്‌. കുന്നത്തൂര്‍ താലൂക്കിന്റെ ആസ്ഥാനമായ ശാസ്‌താംകോട്ടയെ റെയില്‍വേ സ്‌റ്റേഷഌമായി ബന്ധി്‌പ്പിക്കുന്ന ശാസ്‌താംകോട്ട-ചവറ റോഡില്‍ നെല്ലിക്കുന്നത്ത്‌ മുക്കില്‍ നിന്നും ആരംഭിച്ച്‌ റെയില്‍വേ സ്‌റ്റേഷന്‍ വഴി ശാസ്‌താംകോട്ട-കരുനാഗപ്പള്ളി റോഡില്‍ കുറ്റിയില്‍ മുക്കില്‍ എത്തിച്ചേരുന്ന റോഡ്‌ വീതി വര്‍ധിപ്പിച്ച്‌ പ്രധാന പാതയാക്കി മാറ്റുന്ന വികസനത്തിനാണ്‌ അംഗീകാരം ലഭിച്ചത്‌. ഗ്രാമപ്പഞ്ച്ായത്ത്‌ അംഗങ്ങളായ വൈ എ സമദ്‌, വൈ ഷാജഹാന്‍, കണിച്ചേരി സുരേഷ്‌ എന്ന്ിവരുടെ വാര്‍ഡുകളിലേക്കുള്ള 2010-11ലെ പദ്ധതി വിഹിതവും പഞ്ചായത്തിന്റെ തനത്‌ ഫണ്‌ടും ഉപയോഗിച്ചാണ്‌ റോഡ്‌ വികസനം നടപ്പിലാക്കുന്നത്‌. 16,96,000 രൂപ ചെലവഴിച്ച്‌ നെല്ല്ിക്കുന്നത്ത്‌ മുക്ക്‌ മുതല്‍ റെയില്‍വേ സ്റ്റേഷന്‍ വരെ ആദ്യ ഘട്ടമെന്ന നിലയില്‍ ടാര്‍ ചെയ്യും. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. റെയില്‍വേ സ്‌റ്റേഷന്‍ മുതല്‍ കുറ്റിയില്‍ മുക്ക്‌ വരെ ജില്ലാ പഞ്ച്ത്തിന്റെ സഹായത്തോടെ വികസനം നടപ്പിലാക്കും. റെയില്‍വേ സ്റ്റേഷനിലേക്കുള്ള 15 ഗ്രാമീണ റോഡുകളുടെ വികസനം, തെരുവ്‌ വിളക്കുകള്‍ സ്ഥാപിക്കല്‍ എന്നിവയാണ്‌ മാസ്റ്റര്‍ പ്ലാനിലെ തുടര്‍പദ്ധതികള്‍ എന്നു പ്രസിഡന്റ്‌ വി ഫാത്തിമാബീവിയും വൈസ്‌ പ്രസിഡന്റ്‌ തോമസും വൈദ്യരും അറിയിച്ചു

courtesy: Thejas

Thursday, June 10, 2010

തെരഞ്ഞെടുപ്പ് വിവരങ്ങള്‍

തെരഞ്ഞെടുപ്പു വിവരങ്ങള്‍

വാര്‍ഡ്  വിജയി  പാര്‍ട്ടി  വോട്ടുകള്‍ 
1 V Pathumma Beevi DIC(K) 430
2 P M Sayed INC 654
3 Omana Teacher CPI 570
4 S Rajendran Pillai RSP 710
5 Sreekala Balachandran Pillai RSP 302
6 Suresh Babu CPI 532
7 Shajahan INC 537
8 Abdul Samad INC 388
9 Adv. Kanicheril Suresh DIC(K) 624
10 Sivan Pillai CPI 438
11 Sasidharan INC 334
12 Abi Pappachan INC 529
13 Mini Varghese Varghese Tharakan INC 560
14 B Ramachadran Pillai CPI(M) 538
15 Adv. Thomas Vaidyan INC 611
16 Adv T Mohanan CPI(M) 562
17 S Vijayakumari CPI(M) 285
18 Najeeb PDP 459
19 Suresh Chamavila INC 447
20 Vijayalekshmi INC 471
21 Beena Teacher CPI(M) 640

Saturday, June 5, 2010

ആയിരത്തിലൊരുവനാകാതെ വ്യത്യസ്തനാവുക -കൈതപ്രം

ആയിരത്തിലൊരുവനാകാതെ വ്യത്യസ്തനാവുക -കൈതപ്രം


ശാസ്താംകോട്ട: ആയിരങ്ങളില്‍ ഒരുവനാകാന്‍ ശ്രമിക്കാതെ, വ്യത്യസ്തനായ ഒരുവനാകാനാണ് വിദ്യാര്‍ഥികള്‍ ശ്രമിക്കേണ്ടതെന്ന് ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു. മൈനാഗപ്പള്ളി മിലാദെ ഷെരീഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഭാഷാവേദി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റുള്ളവരെ അനുകരിക്കാനാണ് ഇന്ന് വിദ്യാര്‍ഥികള്‍ ശ്രമിക്കുന്നത്. ഇത് തെറ്റായ പ്രവണതയാണ്. മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായി സ്വന്തം വ്യക്തിത്വം വാര്‍ത്തെടുക്കാനാണ് വിദ്യാര്‍ഥികള്‍ ശ്രമിക്കേണ്ടത്.

പ്രഥമാധ്യാപിക സൂസന്‍ ഇടിക്കുള അധ്യക്ഷത വഹിച്ചു. ലളിത, എബി പാപ്പച്ചന്‍, വി.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tuesday, June 1, 2010

അന്തരിച്ചു

മൈനാഗപ്പള്ളി: കുറ്റിമുക്ക് ഇടതുണ്ടില്‍ തറയില്‍ വീട്ടില്‍ ഹമീദ്കുട്ടി (82) അന്തരിച്ചു. ഭാര്യ: കദീജാബീവി. മക്കള്‍: അബ്ദുല്‍ സലാം, സൈനുലാബ്ദീന്‍, അയൂബ്ഖാന്‍, ആരിഫാബീവി, സുബൈദാബീവി, ലൈലാബീവി, ആബിദാബീവി, റഷീദാബീവി.