Friday, April 6, 2012

മൈനാഗപ്പള്ളിയെക്കുറിച്ച് യൂടുബില്‍ ഡോക്യുമെന്ററി

മൈനാഗപ്പള്ളികുറിച്ച് യൂടുബില്‍  ഡോക്യുമെന്ററി

ഷാര്‍ജ: കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കില്‍ സ്ഥിതി ചെയ്യുന്ന മൈനാഗപ്പള്ളി വില്ലേജിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ഇന്റര്‍നെറ്റില്‍. നെറ്റിലെ യുടുബ് എന്ന വീഡിയോ അധിഷ്‌ഠിത വെബ്സൈറ്റില്‍ ആണ് ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കപ്പെടുന്നത്. യുടുബില്‍ പ്രവേശിച്ചു മൈനാഗപ്പള്ളി എന്ന് ടൈപ്പ് ചെയ്തു നല്‍കിയാല്‍ ഇത് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ദ്രിശ്യമാകും. മൈനാഗപ്പള്ളിയെക്കുറിച്ചുള്ള സമഗ്ര വിവരണമാണ് ഈ ഡോക്യുമെന്ററി ചിത്രം പ്രേക്ഷകര്‍ക്ക്‌ നല്‍കുന്നത്. ഒട്ടനവധി ദ്രിശ്യങ്ങളിലൂടെ വളരെപ്പെട്ടെന്നു ഗ്രാമത്തിലൂടെ ഒരു പ്രദക്ഷിണം നടത്തി എത്തിയ  അനുഭൂതിയാണ് നാലര മിനുറ്റ്  ദൈര്‍ഘ്യമുള്ള   ഈ ഹ്രസ്വചിത്രം നമുക്ക് നല്‍കുന്നത്.  ഇതിനകം ആയിരകണക്കിന് ആളുകളാണ് ഈ ഹ്രസ്വചിത്രം ഇന്റര്‍നെറ്റ്‌-ലൂടെ കണ്ടത്. മൈനാഗപ്പള്ളി സ്വദേശിയും ഇപ്പോള്‍ തിരുവനന്തപുരം നിവാസിയുമായ  സെയിദ് ഷിയാസ് ആണ് ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. വിദേശത്ത് താമസിക്കുന്ന നിരവധി മൈനഗപ്പള്ളിക്കാരുടെ  അനുമോദന ഫോണ്‍, ഈ മെയില്‍ സന്ദേശങ്ങളും ദിനം തോറും തനിക്ക് ലഭിക്കുന്നുണ്ടെന്ന് ഷിയാസ് പറഞ്ഞു. മൈനാഗപ്പള്ളിയുടെ ചരിത്രത്തില്‍ ആദ്യമായി ഈ ഗ്രാമ പഞ്ചായത്തിനെക്കുറിച്ചു നിര്‍മ്മിക്കപ്പെട്ട ലഘു ചിത്രം എന്ന ഖ്യാതി, ചെലവ് കുറഞ്ഞ നിര്‍മ്മാണ രീതിയിലൂടെ ചിത്രീകരിച്ച ഈ  ഡോക്യുമെന്ററി നേടിയെടുത്തു. ഗോകുല്‍ കല്ലട ആണ് സഹ സംവിധായകന്‍, മൈനാഗപ്പള്ളി കഹാര്‍ ശബ്ദലേഖനവും , ബിന്സന്‍ സിറിയക് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.പൂര്‍ണമായും സ്റ്റില്‍ ക്യാമറയില്‍ ചിത്രീകരിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐടി@സ്കൂള്‍ പ്രൊജെക്റ്റില്‍ സോഫ്ട്വെയര്‍ വികസന വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് എഞ്ചിനീയര്‍ ആയ സെയിദ് ഷിയാസ്. ഇതിനു മുന്‍പേ ശാസ്തംകൊട്ടയെ ക്കുറിച്ചുള്ള  ഷിയാസിന്റെ ലഘു  ചിത്രവും വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്.

-Sam James

No comments:

Post a Comment