മൈനാഗപ്പള്ളികുറിച്ച് യൂടുബില്‍ ഡോക്യുമെന്ററി
ഷാര്‍ജ: കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കില്‍ സ്ഥിതി ചെയ്യുന്ന മൈനാഗപ്പള്ളി വില്ലേജിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ഇന്റര്‍നെറ്റില്‍. നെറ്റിലെ യുടുബ് എന്ന വീഡിയോ അധിഷ്‌ഠിത വെബ്സൈറ്റില്‍ ആണ് ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കപ്പെടുന്നത്. യുടുബില്‍ പ്രവേശിച്ചു മൈനാഗപ്പള്ളി എന്ന് ടൈപ്പ് ചെയ്തു നല്‍കിയാല്‍ ഇത് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ദ്രിശ്യമാകും. മൈനാഗപ്പള്ളിയെക്കുറിച്ചുള്ള സമഗ്ര വിവരണമാണ് ഈ ഡോക്യുമെന്ററി ചിത്രം പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ഒട്ടനവധി ദ്രിശ്യങ്ങളിലൂടെ വളരെപ്പെട്ടെന്നു ഗ്രാമത്തിലൂടെ ഒരു പ്രദക്ഷിണം നടത്തി എത്തിയ അനുഭൂതിയാണ് നാലര മിനുറ്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രം നമുക്ക് നല്‍കുന്നത്. ഇതിനകം ആയിരകണക്കിന് ആളുകളാണ് ഈ ഹ്രസ്വചിത്രം ഇന്റര്‍നെറ്റ്-ലൂടെ കണ്ടത്. മൈനാഗപ്പള്ളി സ്വദേശിയും ഇപ്പോള്‍ തിരുവനന്തപുരം നിവാസിയുമായ സെയിദ് ഷിയാസ് ആണ് ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. വിദേശത്ത് താമസിക്കുന്ന നിരവധി മൈനഗപ്പള്ളിക്കാരുടെ അനുമോദന ഫോണ്‍, ഈ മെയില്‍ സന്ദേശങ്ങളും ദിനം തോറും തനിക്ക് ലഭിക്കുന്നുണ്ടെന്ന് ഷിയാസ് പറഞ്ഞു. മൈനാഗപ്പള്ളിയുടെ ചരിത്രത്തില്‍ ആദ്യമായി ഈ ഗ്രാമ പഞ്ചായത്തിനെക്കുറിച്ചു നിര്‍മ്മിക്കപ്പെട്ട ലഘു ചിത്രം എന്ന ഖ്യാതി, ചെലവ് കുറഞ്ഞ നിര്‍മ്മാണ രീതിയിലൂടെ ചിത്രീകരിച്ച ഈ ഡോക്യുമെന്ററി നേടിയെടുത്തു. ഗോകുല്‍ കല്ലട ആണ് സഹ സംവിധായകന്‍, മൈനാഗപ്പള്ളി കഹാര്‍ ശബ്ദലേഖനവും , ബിന്സന്‍ സിറിയക് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.പൂര്‍ണമായും സ്റ്റില്‍ ക്യാമറയില്‍ ചിത്രീകരിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐടി@സ്കൂള്‍ പ്രൊജെക്റ്റില്‍ സോഫ്ട്വെയര്‍ വികസന വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് എഞ്ചിനീയര്‍ ആയ സെയിദ് ഷിയാസ്. ഇതിനു മുന്‍പേ ശാസ്തംകൊട്ടയെ ക്കുറിച്ചുള്ള ഷിയാസിന്റെ ലഘു ചിത്രവും വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്.
-Sam James
Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts
Friday, April 6, 2012
Sunday, June 12, 2011
മഅദനിയുടെ മോചനത്തിന് സര്‍ക്കാരുകള്‍ ഇടപെടണം
കൊല്ലം: കര്‍ണാടക ജയിലില്‍ കഴിയുന്ന മഅദനിക്ക് നീതിയും മനുഷ്യാവകാശങ്ങളും ലഭ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള മുസ്‌ലിം സംയുക്തവേദിയുടെ സംസ്ഥാന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നിസ്സാരപ്രശ്‌നങ്ങള്‍ക്കുപോലും വന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്ന ഇടതു-വലതു മുന്നണി നേതാക്കളും സാഹിത്യ-സാംസ്‌കാരിക പ്രമുഖരും ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന നിസ്സംഗത അപമാനകരമാണെന്നും അവര്‍ പറഞ്ഞു.
മഅദനി വിഷയത്തില്‍ കേരളീയ മനഃസാക്ഷി ഉണര്‍ത്തുന്നതിന് വ്യാപകമായ പ്രചാരണ കാമ്പെയിനുകളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി 14ന് അന്‍വാര്‍ശ്ശേരിയില്‍ പണ്ഡിതസംഗമം നടത്തും. കൂടാതെ ജില്ല, താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും ജൂലായ് അവസാനവാരം രാജ് ഭവന്‍ മാര്‍ച്ചും സംഘടിപ്പിക്കും. മഅദനി വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ എം.പി.മാര്‍, എം.എല്‍.എ.മാര്‍ തുടങ്ങിയ ജനപ്രതിനിധികളെയും സാമൂഹിക-സാംസ്‌കാരിക നായകന്മാരെയും സമീപിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് അമാനി നദ്‌വി, ചേലക്കുളം അബ്ദുള്‍ ഹമീദ് മൗലവി, യു.കെ.അബ്ദുല്‍ റഷീദ് മൗലവി, മൈലക്കാട് ഷാ, അഹമ്മദ് കബീര്‍ അമാനി തുടങ്ങിയവര്‍ പങ്കെടുത്തു.
Crtsy:mathrubhumi
നിസ്സാരപ്രശ്‌നങ്ങള്‍ക്കുപോലും വന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്ന ഇടതു-വലതു മുന്നണി നേതാക്കളും സാഹിത്യ-സാംസ്‌കാരിക പ്രമുഖരും ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന നിസ്സംഗത അപമാനകരമാണെന്നും അവര്‍ പറഞ്ഞു.
മഅദനി വിഷയത്തില്‍ കേരളീയ മനഃസാക്ഷി ഉണര്‍ത്തുന്നതിന് വ്യാപകമായ പ്രചാരണ കാമ്പെയിനുകളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി 14ന് അന്‍വാര്‍ശ്ശേരിയില്‍ പണ്ഡിതസംഗമം നടത്തും. കൂടാതെ ജില്ല, താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും ജൂലായ് അവസാനവാരം രാജ് ഭവന്‍ മാര്‍ച്ചും സംഘടിപ്പിക്കും. മഅദനി വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ എം.പി.മാര്‍, എം.എല്‍.എ.മാര്‍ തുടങ്ങിയ ജനപ്രതിനിധികളെയും സാമൂഹിക-സാംസ്‌കാരിക നായകന്മാരെയും സമീപിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് അമാനി നദ്‌വി, ചേലക്കുളം അബ്ദുള്‍ ഹമീദ് മൗലവി, യു.കെ.അബ്ദുല്‍ റഷീദ് മൗലവി, മൈലക്കാട് ഷാ, അഹമ്മദ് കബീര്‍ അമാനി തുടങ്ങിയവര്‍ പങ്കെടുത്തു.
Crtsy:mathrubhumi
വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും രക്തദാന യൂണിറ്റ് ഉദ്ഘാടനവും
മൈനാഗപ്പള്ളി: വടക്കന്‍ മൈനാഗപ്പള്ളി എസ്.എന്‍.ഡി.പി.യോഗം യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും രക്തദാന യൂണിറ്റ് ഉദ്ഘാടനവും നടന്നു.
എസ്.എന്‍.ഡി.പി. കൊല്ലം യൂണിയന്‍ പ്രസിഡന്റ് മോഹന്‍ ശങ്കര്‍ ഉദ്ഘാടനം ചെയ്തു. മിനില്‍കുമാര്‍ അധ്യക്ഷനായി.
കുന്നത്തൂര്‍ യൂണിയന്‍ പ്രസിഡന്റ് ഡോ. പി.കമലാസനന്‍ മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സെക്രട്ടറി ശ്രീലയം ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തി. ഡിന്‍ഷ, അജുലാല്‍, പി.എം.സെയ്ദ്, കെ.ഐ.സഞ്ജയ്, ബിനോയ്, അഡ്വ. സുധാകരന്‍, യു.അനില്‍കുമാര്‍, എസ്.ബിനോദ് തുടങ്ങിയവര്‍ സംസാരിച്ചു. പൗണ്‍രാജ് സ്വാഗതവും രഞ്ജിത്ത് ആര്‍. നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി സൗജന്യ രക്തഗ്രൂപ്പ് നിര്‍ണ്ണയവും പ്രമേഹ നിര്‍ണ്ണയവും ഉണ്ടായിരുന്നു.
Crtsy:mathrubhumi
എസ്.എന്‍.ഡി.പി. കൊല്ലം യൂണിയന്‍ പ്രസിഡന്റ് മോഹന്‍ ശങ്കര്‍ ഉദ്ഘാടനം ചെയ്തു. മിനില്‍കുമാര്‍ അധ്യക്ഷനായി.
കുന്നത്തൂര്‍ യൂണിയന്‍ പ്രസിഡന്റ് ഡോ. പി.കമലാസനന്‍ മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സെക്രട്ടറി ശ്രീലയം ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തി. ഡിന്‍ഷ, അജുലാല്‍, പി.എം.സെയ്ദ്, കെ.ഐ.സഞ്ജയ്, ബിനോയ്, അഡ്വ. സുധാകരന്‍, യു.അനില്‍കുമാര്‍, എസ്.ബിനോദ് തുടങ്ങിയവര്‍ സംസാരിച്ചു. പൗണ്‍രാജ് സ്വാഗതവും രഞ്ജിത്ത് ആര്‍. നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി സൗജന്യ രക്തഗ്രൂപ്പ് നിര്‍ണ്ണയവും പ്രമേഹ നിര്‍ണ്ണയവും ഉണ്ടായിരുന്നു.
Crtsy:mathrubhumi
Monday, April 18, 2011
പ്രതിഷേധിച്ചു.
കൊല്ലം: മാതൃഭൂമി കൊല്ലം ലേഖകന്‍ വി.ബി.ഉണ്ണിത്താനെ മര്‍ദ്ദിച്ച സംഭവത്തില്‍ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റംഗം രവി മൈനാഗപ്പള്ളി, കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടറി ശ്യാം ജി.കൃഷ്ണന്‍ എന്നിവര്‍ പ്രതിഷേധിച്ചു.
-Mathrubhoomi
Friday, April 15, 2011
കുന്നത്തൂരിലെ വോട്ടെണ്ണല്‍ കരുനാഗപ്പള്ളിയില്‍
കുന്നത്തൂര്‍ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രം കുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ കോളേജ് ഓഫ് ആര്‍ട്ടസ് ആന്‍ഡ് സയന്‍സില്‍ ആയിരിക്കും. മുമ്പ് ശാസ്താംകോട്ട ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് നിശ്ചയിച്ചിരുന്നതെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം മാറ്റുകയായിരുന്നു. ശാസ്താംകോട്ട സ്‌കൂളില്‍ സൂക്ഷിച്ചിരുന്ന വോട്ടിംഗ് യന്ത്രവും മറ്റും വ്യാഴാഴ്ച രാവിലെതന്നെ കരുനാഗപ്പള്ളിക്ക് മാറ്റി.
Mathrubhumi
കുന്നത്തൂരില്‍ 74.05 ശതമാനം- ഇരുമുന്നണികളും പ്രതീക്ഷയില്‍
കുന്നത്തൂരിലെ ഉയര്‍ന്ന പോളിങ് ശതമാനം ഇരുമുന്നണികള്‍ക്കും വിജയപ്രതീക്ഷ നല്‍കുന്നു. 74.04 ആണ് കുന്നത്തൂരിലെ പോളിങ് ശതമാനം.മൊത്തം 193106 വോട്ടര്‍മാരില്‍ 142990 വോട്ടര്‍മാര്‍ വോട്ടുചെയ്തു. ഇതില്‍ 66411 പേര്‍ പുരുഷന്‍മാരും 76579 പേര്‍ സ്ത്രീകളുമാണ്. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുന്നത്തൂരിലെ പോളിങ് ശതമാനം 71 ആയിരുന്നു. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 71.89 ശതമാനവുമായിരുന്നു.
കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന്‍ ഹാട്രിക് വിജയം നേടുമെന്ന് എല്‍.ഡി.എഫ്. നേതൃത്വം കണക്കുകൂട്ടുന്നു. എന്നാല്‍ പി.കെ. രവിയുടെ വിജയത്തിലൂടെ കുന്നത്തൂരില്‍ ചരിത്രം കുറിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യു.ഡി.എഫ്. നേതൃത്വം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും കുന്നത്തൂരില്‍ ഉണ്ടായ ചരിത്രവിജയം ഇക്കുറിയും ആവര്‍ത്തിക്കുമെന്ന്് യു.ഡി.എഫ്. ക്യാമ്പ് കണക്കാക്കുന്നു. അതിനായി, യു.ഡി.എഫ്. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതായും അത് ഫലംകാണുമെന്നും അവര്‍ കണക്കാക്കുന്നു.
എന്നാല്‍, ഭരണാനുകൂല തരംഗവും കോവൂര്‍ കുഞ്ഞുമോന്റെ ജനകീയ അംഗീകാരവും വോട്ടായി മാറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. നേതൃത്വം. ചിട്ടയായ പ്രവര്‍ത്തനവും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് അവര്‍ കണക്കാക്കുന്നു. പുതുതായി എത്തിയ പവിത്രേശ്വരം, കിഴക്കേകല്ലട, മണ്‍റോത്തുരുത്ത് പഞ്ചായത്തുകള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ഇരുമുന്നണികളും വിലയിരുത്തുന്നു. തങ്ങളുടെ പരമാവധി വോട്ടര്‍മാരെ പോളിങ് ബൂത്തിലെത്തിക്കാന്‍ കഴിഞ്ഞതായും ഇരുമുന്നണികളും പറയുന്നു.
Mathrubhumi
Saturday, February 26, 2011
ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന് ആദര്‍ശ് പദവി
ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനെ ആദര്‍ശ് സ്റ്റേഷനായി ഉയര്‍ത്തിയതായി കൊടിക്കുന്നില്‍ സുരേഷ് എം.പി. അറിയിച്ചു.
വെള്ളിയാഴ്ച അവതരിപ്പിച്ച റെയില്‍വേ ബജറ്റിലാണ് കുന്നത്തൂരിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനമുണ്ടായത്. ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന്റെ അടിസ്ഥാനവികസനമെന്ന ആവശ്യം പൂര്‍ത്തീകരിക്കുന്നതാണ് പ്രഖ്യാപനം. ജില്ലയില്‍ ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനെ മാത്രമാണ് ആദര്‍ശ് സ്റ്റേഷനായി ഉയര്‍ത്തിയിട്ടുള്ളത്.
ആദര്‍ശ് സ്റ്റേഷനാകുന്നതോടെ കെട്ടിടങ്ങള്‍ നവീകരിക്കുകയും ഉയര്‍ത്തുകയും ചെയ്യും. പ്ലാറ്റ്‌ഫോമുകള്‍ നിലവിലുള്ള അവസ്ഥയില്‍നിന്ന് ഉയര്‍ത്തി 24 കോച്ചുകള്‍ വരെ നിര്‍ത്താവുന്ന നിലവാരത്തിലുള്ളതാക്കും. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ മെച്ചപ്പെട്ട സൗകര്യങ്ങളും കുടിവെള്ളം ലഭ്യമാക്കാനുള്ള പദ്ധതികളും നടപ്പാക്കും. പ്ലാറ്റ്‌ഫോമുകള്‍ക്ക് പൂര്‍ണ്ണതോതില്‍ മേല്‍ക്കൂരയുണ്ടാകും.
നിലവില്‍ ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് മേല്‍ക്കൂരയില്ലാത്തതിനാല്‍ മഴയിലും വെയിലിലും യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. ആകെ 15 മീറ്റര്‍ ഭാഗത്താണ് പേരിനെങ്കിലും മേല്‍ക്കൂരയുള്ളത്. സന്ധ്യ കഴിഞ്ഞാല്‍ പ്ലാറ്റ്‌ഫോമുകള്‍ ഇരുട്ടിലാണ്. മലമൂത്ര വിസര്‍ജ്ജനത്തിന് സൗകര്യമില്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. ആകെ രണ്ട് മൂത്രപ്പുരകള്‍ ഉള്ളത് ജീവനക്കാര്‍ ഉപയോഗിക്കുകയാണ്.
മലബാര്‍, വഞ്ചിനാട്, ഐലന്‍ഡ് എന്നീ എക്സ്പ്രസ് ട്രെയിനുകള്‍ക്ക് മാത്രമേ ഇവിടെ സ്റ്റോപ്പുള്ളൂ. പരശുറാമിന് സ്റ്റോപ്പ് അനുവദിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനത്തിലും അതുണ്ടായില്ല.
ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനെ ആദര്‍ശ് സ്റ്റേഷനാക്കി ഉയര്‍ത്താന്‍ പരിശ്രമിച്ച കൊടിക്കുന്നില്‍ സുരേഷ് എം.പി.യെ കോണ്‍ഗ്രസ് കുന്നത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റി അനുമോദിച്ചു.
തുണ്ടില്‍ നൗഷാദ് അധ്യക്ഷനായി എം.വി.ശശികുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പി.രാജേന്ദ്രപ്രസാദ്, സുധീര്‍ ജേക്കബ്, കല്ലട വിജയന്‍, കുന്നത്തൂര്‍ ബാലന്‍, കല്ലട രമേശ്, വൈ.ഷാജഹാന്‍, കാഞ്ഞിരവിള അജയകുമാര്‍, പി.കെ.രവി, വൈ.സമദ് തുടങ്ങിയവര്‍ സംസാരിച്ചു.
Thursday, February 24, 2011
വികാരിയെ സ്കൂളില്‍കയറി സാമൂഹികവിരുദ്ധര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചു
മൈനാഗപ്പള്ളി, മുതുപിലാക്കാട് മലങ്കര കത്തോലിക്കാ പള്ളികളിലെ വികാരിയും രാജഗിരി ബ്രൂക്ക് ഇന്റര്‍നാഷനല്‍ സ്കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. ഡോ. ഏബ്രഹാം തലോത്തിലിനെ സ്കൂളില്‍കയറി സാമൂഹികവിരുദ്ധര്‍ മര്‍ദിച്ച സംഭവത്തില്‍ ഇടവക കമ്മിറ്റികള്‍ യോഗം ചേര്‍ന്നു പ്രതിഷേധിച്ചു. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെ‡ണമെന്നു യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി രാജു പ്രമേയം അവതരിപ്പിച്ചു.
-മനോരമ
-മനോരമ
Tuesday, February 22, 2011
വെട്ടിക്കാട്ട് മാടന്‍നടക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം
Mathrubhumi
സ്വകാര്യബസ് കാറിലിടിച്ച് മൈനാഗപ്പള്ളി സ്വദേശികള്‍ക്ക് പരുക്ക്; ബസിന്റെ ചില്ല് തകര്‍ത്തു
സ്വകാര്യബസ് കാറിലിടിച്ച് കാര്‍ യാത്രക്കാര്‍ക്കു പരുക്ക്; ബസിന്റെ ചില്ല് തകര്‍ത്തു
-Manorama
ശാസ്താംകോട്ട: സ്വകാര്യബസ് കാറിലിടിച്ച് കാര്‍ യാത്രക്കാര്‍ക്കു പരുക്കേറ്റു. നാട്ടുകാര്‍ ബസിന്റെ ചില്ലു തകര്‍ത്തു. കഴിഞ്ഞ രാത്രി മൈനാഗപ്പള്ളി കുറ്റിയില്‍മുക്കിലാണ് അപകടം. കെഎസ്ആര്‍ടിസി ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കരുനാഗപ്പള്ളിയില്‍ നിന്നു ഭരണിക്കാവിനു വന്ന എംഎച്ച് ട്രാവല്‍സ് എന്ന ബസ് മൈനാഗപ്പള്ളി ഭാഗത്തേക്കു പോയ കാറില്‍ ഇടിച്ചുകയറുകയായിരുന്നു. കാര്‍ യാത്രക്കാരായ മൈനാഗപ്പള്ളി മുട്ടമ്പലത്ത് സതീശ് (35), ശ്രീലക്ഷ്മി (30) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്നയുടനെ ബസ് ജീവനക്കാര്‍ ഇറങ്ങി ഓടി. നാട്ടുകാര്‍ ബസിന്റെ ചില്ലുകള്‍ തല്ലിത്തകര്‍ത്തു. കഴിഞ്ഞമാസം അപകടത്തില്‍ തുടര്‍ച്ചയായ മരണങ്ങള്‍ ഉണ്ടായതോടെ നിലവില്‍വന്ന ജാഗ്രതാനിര്‍ദേശങ്ങള്‍ ലം¸ിക്കപ്പെട്ടിരിക്കുകയാണ്. യാത്രക്കാരുടെ സുരക്ഷിതത്വം കണക്കാക്കാതെയുള്ള മല്‍സരഓട്ടവും അതുമൂലമുള്ള പ്രശ്നങ്ങളും പുനരാരംഭിച്ചിട്ടുണ്ട്. ടൗണില്‍ ഉള്‍പ്പെടെ പലയിടത്തും ഏര്‍പ്പെടുത്തിയിരുന്ന പൊലീസ് കാവലും ഇപ്പോഴില്ല.
Monday, February 21, 2011
വാഹനാപകടത്തില്‍ മരിച്ച മൈനാഗപ്പള്ളി സ്വദേശിക്ക് ആദരാജ്ഞലികള്‍
അല്‍കോബാര്‍: കൊല്ലം മൈനാഗപ്പള്ളി സ്വദേശി വിളയില്‍ കബീര്‍കുട്ടി (46) വാഹനാപകടത്തില്‍ മരിച്ചു. ദഹ്‌റാന്‍-അബ്‌ഖേക്ക് ഹൈവേയിലാണ് അപകടമുണ്ടായത്. ഇദ്ദേഹം ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. കുടുംബ സമേതം അല്‍ ഖോബാരിലായിരുന്നു താമസം. കബീര്‍കുട്ടി ഓടിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഖബറടക്കം തുഖ്ബ ഖബരിസ്ഥാനിയില്‍ . ഭാര്യ: മൃതുലത്ത് കബീര്‍. മക്കള്‍: അഫ്‌സല്‍ കബീര്‍ (ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി), ആസിഫ് കബീര്‍, അംജദ് കബീര്‍. ഭാര്യാ സഹോദരന്‍: അനസ്.
Wednesday, January 5, 2011
Tuesday, November 2, 2010
ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍വോട്ടര്‍പട്ടിക - പ്രത്യേക സംക്ഷിപ്ത പുതുക്കല്‍ 2011
2011 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ച് കേരളത്തിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള സമയക്രമം നിശ്ചയിച്ചുകൊണ്ട് ഇന്‍ഡ്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. 2011 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ക്കും ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും നിലവിലുള്ള പട്ടികയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും സ്ഥലംമാറിപ്പോയവര്‍ക്ക് പുതിയ സ്ഥലത്ത് പേര് ചേര്‍ക്കുന്നതിനും അവസരം ലഭിക്കും. 2010 നവംബര്‍ നാലിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധപ്പെടുത്തും. ജില്ലാ കളക്ടറേറ്റുകള്‍, താലൂക്ക്/വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളിലും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും (ceo.kerala.gov.in)) ഇത് പൊതുജനങ്ങള്‍ക്ക് പരിശോധനയ്ക്ക് ലഭ്യമായിരിക്കും. പ്രസിദ്ധീകരിച്ചിട്ടുള്ള കരട് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് എല്ലാവരും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. അന്നുമുതല്‍ നവംബര്‍ 21 വരെ പൊതുജനങ്ങള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും സ്ഥലം മാറുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനും അപേക്ഷ സമര്‍പ്പിക്കാം. ഇതിനായി നിര്‍ദ്ദിഷ്ട ഫാറങ്ങളില്‍ ബന്ധപ്പെട്ട താലൂക്ക്/വില്ലേജ് ഓഫീസുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പൊതുജനങ്ങളുടെ സൌകര്യാര്‍ത്ഥം 2010 നവംബര്‍ 13 (ശനി), 14 (ഞായര്‍), 20 (ശനി), 21 (ഞായര്‍) എന്നീ തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള ബൂത്ത്തല ഉദ്യോഗസ്ഥന്‍മാരുടെ (BLO) സഹായത്തോടെ അതാതു സ്ഥലത്തെ പോളിങ് ബൂത്തുകളില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് പ്രത്യേക സംവിധാനം ഉണ്ടായിരിക്കും. 2011 ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
Tuesday, August 17, 2010
Tuesday, August 10, 2010
പി.ഡി.പി. ചെയര്‍മാന്‍ അബ്ദുനാസര്‍ മഅദനിയുടെ അറസ്റ്റ് ഉടന്‍ നടക്കുമെന്ന് സൂചന
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുനാസര്‍ മഅദനിയുടെ അറസ്റ്റ് ഉടന്‍ നടക്കുമെന്ന് സൂചന.
അറസ്റ്റ് ചെയ്യുന്നതിനുള്ള കൂടിയാലോചനകള്‍ക്കായി കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണസംഘം കേരളത്തിലെത്തി. രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ പോലീസ് സംഘം കൊച്ചി സിറ്റി പോലീസ് കമ്മീഷണറുമായി ചര്‍ച്ച നടത്തി.
അതിനു ശേഷം കൊല്ലത്തെത്തിയ സംഘം, കൊല്ലം എസ്.പി. ഹര്‍ഷിത അട്ടല്ലൂരുമായി കൂടിയാലോചന നടത്തി. മഅദനിയുടെ അറസ്റ്റിന് എല്ലാ സഹായവും നല്‍കുമെന്ന് കൊല്ലം എസ്.പി.അറിയിച്ചു.
ബാംഗ്ലൂര്‍ ഡി.സി.പി സിദ്ധപ്പയുടെ നേതൃത്വത്തിലുളള ആറംഗ സംഘമാണ് കേരളത്തിലെത്തിയത്. മഅദനിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് പോലീസ് അറസ്റ്റിനുള്ള സാധ്യതകള്‍ ആരാഞ്ഞത്.
ഇതിനിടെ ഒരു പി.ഡി.പി പ്രവര്‍ത്തകന്‍ അന്‍വാര്‍ശേരിയില്‍ കെട്ടിടത്തിനുമുകളില്‍ കയറി തൂങ്ങി മരിക്കാന്‍ ശ്രമിച്ചെങ്കിലും മറ്റുപ്രവര്‍ത്തകര്‍ അയാളെ രക്ഷപ്പെടുത്തി.
മഅദനിയെ അറസ്റ്റുചെയ്യാന്‍ വേണ്ട സഹായം ചെയ്യുമെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് മാധ്യമപ്രവര്‍ത്തകരോട് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കര്‍ണാടക പോലീസ് ഇതേ വരെ സഹായം ആവശ്യപ്പെട്ടിട്ടില്ല. കര്‍ണാടക സംഘം അന്‍വാര്‍ശേരിയിലേക്ക് വരുകയാണെങ്കില്‍ സഹായത്തിനായി കൊല്ലം സായുധ സേനാ ക്യാമ്പില്‍ നിന്നും കൂടുതല്‍ പോലീസുകാരെ നിയോഗിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ രണ്ട് കമ്പനി (200 അംഗങ്ങള്‍ ) പോലീസ് ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.
മഅദനിയെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ കേരളാ പോലീസ് ആവശ്യമായ സഹായം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Mathrubhumi
Sunday, August 1, 2010
ചിത്തിരവിലാസം സ്‌കൂളിന് പുതിയ കെട്ടിടം
Mathrubhumi
Wednesday, July 21, 2010
മണ്ണൂര്‍ക്കാവില്‍ രുക്മിണീസ്വയംവരം ഇന്ന്
മൈനാഗപ്പള്ളി:മണ്ണൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്നുവരുന്ന ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായുള്ള രുക്മിണീസ്വയംവരം ബുധനാഴ്ച 10.30 ന് നടക്കും. സ്വയംവരാര്‍ച്ചന, സ്ത്രീസൂക്തം, ഐകമത്യസൂക്തം എന്നീ അര്‍ച്ചനകള്‍ നടത്തും. വൈകിട്ട് അഞ്ചിന് സര്‍വ്വൈശ്വര്യപൂജ.
Courtesy: Mathrubhumi
അബ്ദുല്‍ നാസര്‍ മഅദനിയോടു കാട്ടുന്ന നീതിനിഷേധത്തില്‍ പ്രതിഷേധിച്ച് അന്‍വാര്‍ശ്ശേരിയില്‍ തല മുണ്ഡനംചെയ്ത് പ്രതിഷേധം
അന്‍വാര്‍ശ്ശേരിയില്‍ തല മുണ്ഡനംചെയ്ത് പ്രതിഷേധം
ശാസ്താംകോട്ട: അബ്ദുല്‍ നാസര്‍ മഅദനിയോടു കാട്ടുന്ന നീതിനിഷേധത്തില്‍ പ്രതിഷേധിച്ച് കാരാളിമുക്ക് മുസ്‌ലിം പൗരസമിതിയുടെ നേതൃത്വത്തില്‍ തല മുണ്ഡനംചെയ്ത് പ്രകടനം നടത്തി.
വൈകിട്ട് അഞ്ചിന് ശാസ്താംകോട്ടയില്‍നിന്നാരംഭിച്ച പ്രകടനം അന്‍വാര്‍ശ്ശേരിയില്‍ സമാപിച്ചു. പത്ത് പൗരസമിതി പ്രവര്‍ത്തകരാണ് തല മുണ്ഡനംചെയ്തത്. പ്രകടനത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. മഅദനി വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രകടനം.
അതേസമയം, മഅദനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അന്‍വാര്‍ശ്ശേരിക്ക് മുന്നില്‍ പി.ഡി.പി. നടത്തുന്ന നിരാഹാരസമരം 36 ദിവസം പിന്നിട്ടു. സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വുമന്‍സ് ഇന്ത്യാ മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ നടത്തുന്ന ഉപവാസ സമരം എട്ടാം ദിവസത്തിലേക്ക് കടന്നു.
വൈകിട്ട് അഞ്ചിന് ശാസ്താംകോട്ടയില്‍നിന്നാരംഭിച്ച പ്രകടനം അന്‍വാര്‍ശ്ശേരിയില്‍ സമാപിച്ചു. പത്ത് പൗരസമിതി പ്രവര്‍ത്തകരാണ് തല മുണ്ഡനംചെയ്തത്. പ്രകടനത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. മഅദനി വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രകടനം.
അതേസമയം, മഅദനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അന്‍വാര്‍ശ്ശേരിക്ക് മുന്നില്‍ പി.ഡി.പി. നടത്തുന്ന നിരാഹാരസമരം 36 ദിവസം പിന്നിട്ടു. സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വുമന്‍സ് ഇന്ത്യാ മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ നടത്തുന്ന ഉപവാസ സമരം എട്ടാം ദിവസത്തിലേക്ക് കടന്നു.
Courtesy: Mathrubhumi
Tuesday, July 20, 2010
മൈനാഗപ്പള്ളിയില്‍ രണ്ടാംഘട്ട ശുചീകരണം
മൈനാഗപ്പള്ളി: മൈനാഗപ്പള്ളി ഗ്രാമപ്പഞ്ചായത്തില്‍ രണ്ടാംഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കുടുംബശ്രീയുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിലാണ് ശുചീകരണം. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമാബീവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വൈ.ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിജയന്‍, രാജലേഖ, താമരാക്ഷന്‍, നാസര്‍, രുക്മിണി, ഇബ്രാഹിംകുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
Courtesy: Mathrubhumi
Subscribe to:
Posts (Atom)

