അടൂര്‍: പ്രശസ്ത നടി അടൂര്‍ പങ്കജം (85) അന്തരിച്ചു. രാത്രി ഒമ്പത് മണിയോടെ അടൂരിലെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായി കിടപ്പിലായിരുന്നു. അന്തരിച്ച നടി അടൂര്‍ ഭവാനി സഹോദരിയാണ്. അജയന്‍ ഏക മകനാണ്. ഭര്‍ത്താവ് ദേവരാജന്‍ പോറ്റി നാലു വര്‍ഷം മുമ്പ് മരിച്ചു. 12 ാമത്തെ വയസില്‍ 'മധുമാധുര്യം' എന്ന നാടകത്തിലൂടെയാണ് പങ്കജം അഭിനയരംഗത്തെത്തുന്നത്.
Crtsy: Mathrubhumi