മൈനാഗപ്പള്ളി, മുതുപിലാക്കാട് മലങ്കര കത്തോലിക്കാ പള്ളികളിലെ വികാരിയും രാജഗിരി ബ്രൂക്ക് ഇന്റര്‍നാഷനല്‍ സ്കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. ഡോ. ഏബ്രഹാം തലോത്തിലിനെ സ്കൂളില്‍കയറി സാമൂഹികവിരുദ്ധര്‍ മര്‍ദിച്ച സംഭവത്തില്‍ ഇടവക കമ്മിറ്റികള്‍ യോഗം ചേര്‍ന്നു പ്രതിഷേധിച്ചു. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെ‡ണമെന്നു യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി രാജു പ്രമേയം അവതരിപ്പിച്ചു.
-മനോരമ
Thursday, February 24, 2011
Tuesday, February 22, 2011
ഡ്രൈവറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
ശാസ്താംകോട്ട ഗ്രാമപ്പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 28 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ ശാസ്താംകോട്ട പഞ്ചായത്തിലെ സ്ഥിരതാമസക്കാരും 25 നും 40 നും മധ്യേ പ്രായമുള്ളവരും, ഡ്രൈവര്‍ നിയമനത്തിന് യോഗ്യതയുള്ളവരുമായിരിക്കണം. അപേക്ഷയുടെ മാതൃക പഞ്ചായത്ത ഓഫീസില്‍ ലഭിക്കും.
വെട്ടിക്കാട്ട് മാടന്‍നടക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം
Mathrubhumi
സ്വകാര്യബസ് കാറിലിടിച്ച് മൈനാഗപ്പള്ളി സ്വദേശികള്‍ക്ക് പരുക്ക്; ബസിന്റെ ചില്ല് തകര്‍ത്തു
സ്വകാര്യബസ് കാറിലിടിച്ച് കാര്‍ യാത്രക്കാര്‍ക്കു പരുക്ക്; ബസിന്റെ ചില്ല് തകര്‍ത്തു
-Manorama
ശാസ്താംകോട്ട: സ്വകാര്യബസ് കാറിലിടിച്ച് കാര്‍ യാത്രക്കാര്‍ക്കു പരുക്കേറ്റു. നാട്ടുകാര്‍ ബസിന്റെ ചില്ലു തകര്‍ത്തു. കഴിഞ്ഞ രാത്രി മൈനാഗപ്പള്ളി കുറ്റിയില്‍മുക്കിലാണ് അപകടം. കെഎസ്ആര്‍ടിസി ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കരുനാഗപ്പള്ളിയില്‍ നിന്നു ഭരണിക്കാവിനു വന്ന എംഎച്ച് ട്രാവല്‍സ് എന്ന ബസ് മൈനാഗപ്പള്ളി ഭാഗത്തേക്കു പോയ കാറില്‍ ഇടിച്ചുകയറുകയായിരുന്നു. കാര്‍ യാത്രക്കാരായ മൈനാഗപ്പള്ളി മുട്ടമ്പലത്ത് സതീശ് (35), ശ്രീലക്ഷ്മി (30) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്നയുടനെ ബസ് ജീവനക്കാര്‍ ഇറങ്ങി ഓടി. നാട്ടുകാര്‍ ബസിന്റെ ചില്ലുകള്‍ തല്ലിത്തകര്‍ത്തു. കഴിഞ്ഞമാസം അപകടത്തില്‍ തുടര്‍ച്ചയായ മരണങ്ങള്‍ ഉണ്ടായതോടെ നിലവില്‍വന്ന ജാഗ്രതാനിര്‍ദേശങ്ങള്‍ ലം¸ിക്കപ്പെട്ടിരിക്കുകയാണ്. യാത്രക്കാരുടെ സുരക്ഷിതത്വം കണക്കാക്കാതെയുള്ള മല്‍സരഓട്ടവും അതുമൂലമുള്ള പ്രശ്നങ്ങളും പുനരാരംഭിച്ചിട്ടുണ്ട്. ടൗണില്‍ ഉള്‍പ്പെടെ പലയിടത്തും ഏര്‍പ്പെടുത്തിയിരുന്ന പൊലീസ് കാവലും ഇപ്പോഴില്ല.
Monday, February 21, 2011
വാഹനാപകടത്തില്‍ മരിച്ച മൈനാഗപ്പള്ളി സ്വദേശിക്ക് ആദരാജ്ഞലികള്‍
അല്‍കോബാര്‍: കൊല്ലം മൈനാഗപ്പള്ളി സ്വദേശി വിളയില്‍ കബീര്‍കുട്ടി (46) വാഹനാപകടത്തില്‍ മരിച്ചു. ദഹ്‌റാന്‍-അബ്‌ഖേക്ക് ഹൈവേയിലാണ് അപകടമുണ്ടായത്. ഇദ്ദേഹം ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. കുടുംബ സമേതം അല്‍ ഖോബാരിലായിരുന്നു താമസം. കബീര്‍കുട്ടി ഓടിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഖബറടക്കം തുഖ്ബ ഖബരിസ്ഥാനിയില്‍ . ഭാര്യ: മൃതുലത്ത് കബീര്‍. മക്കള്‍: അഫ്‌സല്‍ കബീര്‍ (ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി), ആസിഫ് കബീര്‍, അംജദ് കബീര്‍. ഭാര്യാ സഹോദരന്‍: അനസ്.
Saturday, February 19, 2011
Tuesday, February 15, 2011
Subscribe to:
Posts (Atom)