Wednesday, June 30, 2010

അദ്ധ്യാപക ഒഴിവ്

കൊല്ലം:ചവറ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, മലയാളം, നാച്ചുറല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ അദ്ധ്യാപക ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലായ് 2ന് രാവിലെ 10ന് സ്‌കൂളില്‍ ഹാജരാകണം.

മഅദനിക്കെതിരായുള്ള ആരോപണങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പി.ഡി.പി

കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം- പി.ഡി.പി.

ശാസ്താംകോട്ട:ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അബ്ദുല്‍ നാസര്‍ മഅദനിക്കെതിരായുള്ള ആരോപണങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പി.ഡി.പി.നേതാക്കള്‍ അന്‍വാര്‍ശ്ശേരിയില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മഅദനിക്കെതിരായുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണം. മഅദനി പ്രശ്‌നം കേരള നിയമസഭ റൂള്‍-50 അനുസരിച്ച് ചര്‍ച്ച ചെയ്യണം. മുമ്പ്, മഅദനി കോയമ്പത്തൂര്‍ ജയിലിലായിരുന്നപ്പോള്‍ ഇത്തരത്തില്‍ നിയമസഭ ചര്‍ച്ച ചെയ്തിരുന്നു. ആരോപണങ്ങളെക്കുറിച്ച് നിയമസഭാ കമ്മിറ്റിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ഈയാവശ്യം ഉന്നയിച്ച് നിയമസഭാ സ്​പീക്കര്‍ക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചതായും നേതാക്കള്‍ പറഞ്ഞു.

മഅദനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന നിരാഹാരസമരം 15 ദിവസം പിന്നിട്ടു.

പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി, ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ, സംസ്ഥാന വൈസ്​പ്രസിഡന്റ് വര്‍ക്കല രാജ്, സാബു കൊട്ടാരക്കര തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കടപ്പാട് : മാത്രുഭൂമി

മഅദനിക്ക് പിന്തുണ- നാഷണല്‍ യൂത്ത് ലീഗ്

കൊല്ലം:അബ്ദുല്‍ നാസര്‍ മഅദനിയെ വേട്ടയാടുന്നതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് നാഷണല്‍ യൂത്ത് ലീഗ്. മഅദനി സംരക്ഷണസമിതി അന്‍വാര്‍ശ്ശേരിയില്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കുമെന്ന് എന്‍.വൈ.എല്‍. നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മഅദനിക്കെതിരായ നീക്കത്തിനു പിന്നില്‍ കര്‍ണാടകയിലെ സംഘപരിവാര്‍ സര്‍ക്കാരിന്റെയും കേന്ദ്രപോലീസിന്റെയും ഗൂഢാലോചനയുണ്ട്. പോലീസ് കാവലിലായിരുന്ന മഅദനി, തടിയന്റവിട നസീറിനെ കണ്ടിട്ടില്ലെന്ന് പറയാനുള്ള ആര്‍ജ്ജവം സംസ്ഥാന സര്‍ക്കാര്‍ പ്രകടിപ്പിക്കണം. അല്ലെങ്കില്‍ ആഭ്യന്തരവകുപ്പിന് വീഴ്ചപറ്റിയെന്ന് സമ്മതിക്കണം.

എന്‍.വൈ.എല്‍. ജനറല്‍ സെക്രട്ടറി പുളിക്കല്‍ മൊയ്തീന്‍ കുട്ടി, അസീസ് കടപ്പുറം, അഷ്‌റഫ് പുറവൂര്‍, ബുഹാരി മന്നാനി, യൂനുസ് ചിറ്റുമൂല എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കടപ്പാട്: മാത്രുഭൂമി

കുട്ടിപ്പോലീസുകാര്‍ക്ക് ഗ്രേസ് മാര്‍ക്ക്: ചര്‍ച്ചചെയ്ത് തീരുമാനിക്കും - മന്ത്രി

തിരുവനന്തപുരം : സ്‌കൂളുകളില്‍ നടപ്പാക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് (കുട്ടിപ്പോലീസ് ) പരിപാടിയില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നന്‍കുന്നത് പിന്നീട് ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സംസ്ഥാനത്തെ നൂറു സ്‌കൂളുകളില്‍ കൂടി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിപാടി നടപ്പാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മദ്യപാനത്തിനും ലഹരിക്കും അടിമകളാകുന്ന വിദ്യാര്‍ഥികളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുപോകുന്ന മാഫിയാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനം വ്യാപിപ്പിക്കുന്നതോടെ വിദ്യാര്‍ഥികളെ അതില്‍നിന്നൊക്കെ പിന്തിരിപ്പിക്കാനും അവരില്‍ പരിസ്ഥിതി ബോധവും മറ്റും വളര്‍ത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ, ആഭ്യന്തര വകുപ്പുകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച ശില്പശാലയില്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.ജി.പി. ജേക്കബ് പുന്നൂസ്, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി കുരുവിള ജോണ്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി ജയിംസ് വര്‍ഗീസ്, പോലീസ് കമ്മീഷണര്‍ എം. ആര്‍. അജിത് കുമാര്‍, ഐ. ടി അറ്റ് സ്‌കൂള്‍ ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്, പി. കെ. കൃഷ്ണന്‍, എന്‍.എസ്.എസ്. ലയ്‌സണ്‍ ഓഫീസര്‍ അനിത ശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സംസ്ഥാനത്തെ 148 സ്‌കൂളുകളില്‍ നിന്നുള്ള പ്രതിനിധികള്‍ ശില്പശാലയില്‍ പങ്കെടുത്തു. എറണാകുളം ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ട് പി. വിജയനും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ്. സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഇ. ഫാസിലും ചേര്‍ന്നാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്.

പതിനൊന്നു പോലീസ് ജില്ലകളിലായി 100 സ്‌കൂളുകളില്‍ ഈ വര്‍ഷം നടപ്പാക്കും. വരും വര്‍ഷങ്ങളില്‍ സംസ്ഥാനമൊട്ടാകെയുള്ള സ്‌കൂളുകളില്‍ പദ്ധതി വ്യാപിപ്പിക്കാനാണ് ഉദ്ദേശ്യം.

Saturday, June 26, 2010

അടൂര്‍ പങ്കജം അന്തരിച്ചു

അടൂര്‍: പ്രശസ്ത നടി അടൂര്‍ പങ്കജം (85) അന്തരിച്ചു. രാത്രി ഒമ്പത് മണിയോടെ അടൂരിലെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായി കിടപ്പിലായിരുന്നു. അന്തരിച്ച നടി അടൂര്‍ ഭവാനി സഹോദരിയാണ്. അജയന്‍ ഏക മകനാണ്. ഭര്‍ത്താവ് ദേവരാജന്‍ പോറ്റി നാലു വര്‍ഷം മുമ്പ് മരിച്ചു. 12 ാമത്തെ വയസില്‍ 'മധുമാധുര്യം' എന്ന നാടകത്തിലൂടെയാണ് പങ്കജം അഭിനയരംഗത്തെത്തുന്നത്. 
Crtsy: Mathrubhumi

മോഡല്‍ പോളിടെക്‌നിക്കില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി


കരുനാഗപ്പള്ളി:ഐ.എച്ച്.ആര്‍.ഡി. കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്കില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി തസ്തികയുടെ ഇന്റര്‍വ്യൂ ജൂലായ് 5ന് 10ന് നടക്കും. ഐ.എച്ച്.ആര്‍.ഡി.യുടെ ഒരുവര്‍ഷ ഡാറ്റാ എന്‍ട്രി ടെക്‌നിക് ആന്‍ഡ് മെയിന്റനന്‍സ് ഡിപ്ലോമ/ഐ.ടി.ഐ. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് എന്നിവ സഹിതം എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.


Courtesy: Mathrubhumi

ഗസ്റ്റ് ലക്ച്ചറര്‍ ഒഴിവ്

മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2010-11 അധ്യയന വര്‍ഷത്തേക്ക് കമ്പ്യൂട്ടര്‍, കണക്ക് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ച്ചററുടെ ഒഴിവുണ്ട്. ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ അധ്യാപന പരിചയവും വേണം. അപേക്ഷകര്‍ 28ന് രാവിലെ 11ന് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളോടെ നേരിട്ട് ഹാജരാകണം.
ഫോണ്‍: 0479-2304494.