Thursday, May 13, 2010

കേരള യൂനിവേര്സിടി-കഴുകനോ?

കോളേജ് അധ്യാപകരുടെ ശംബളം യൂ ജീ സീ നിരക്കില്‍ വര്‍ധിപ്പിക്കുമ്പോള്‍ വന്‍ ശംബളം ലഭിക്കുന്ന അധ്യാപകര്‍ക്കൊപ്പം കേരള യൂനിവേര്സിടി നല്‍കുന്ന പിച്ച ശംബളം വാങ്ങുന്ന അധ്യാപകരും. അതും കേരള യൂനിവേര്സിടി നേരിട്ട് നടത്തുന്ന സ്വന്തം സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കാണ് ഈ അവസ്ഥ എന്ന് അറിയുമ്പോള്‍ മൂക്കത്ത് വിരല്‍ വെച്ച് പോകും..കേരള യൂനിവേര്സിടി കാര്യവട്ടം ക്യാമ്പസില്‍ നടത്തുന്ന "യൂനിവേര്സിടി കോളേജ് ഓഫ് എഞ്ചിനീയറിംഗ്" എന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പല്‍ ഉള്‍പ്പടെയുള്ളവര്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണ്. ഇവിടെ ജോലി ചെയ്യുന്ന Lecturer-ക്ക് കിട്ടുന്ന ശംബളം വെറും എണ്ണായിരം രൂപയാണ്. കേരള യൂനിവേര്സിടി സംസ്ഥാന തലത്തില്‍ നടത്തുന്ന ഇന്റര്‍വ്യൂ ജയിച്ചു വരുന്നവരാണ് ഇവിടുത്തെ അധ്യപകര്‍. അപ്പോള്‍ മിടുക്കിന്റെ കാര്യത്തില്‍ കുറവുണ്ടെന്നു സംശയം വേണ്ട എങ്കിലും അടിസ്ഥാന ശംബളം മാത്രം വാങ്ങി ജീവിതവൃത്തി നടത്താന്‍ ഇവര്‍ നിബന്ധിതരാകുന്നു. ഇപ്പോള്‍ അടിസ്ഥാന ശംബളം ഏകദേശം പതിനാറായിരം രൂപയോളം ഉയര്‍ത്തിയ വേളയിലും ഈ പാവങ്ങള്‍ക്ക് കിട്ടുന്നത് പഴയ നക്കാപിച്ച തന്നെ. ഏകദേശം ഇരുപത്തി അഞ്ചോളം അധ്യാപകര്‍ മാത്രം ഉള്ള ഈ സ്ഥാപനത്തില്‍ അധ്യാപക സംഘടനകള്‍ പോലും എത്തി നോക്കാറില്ല എന്നതും കഷ്ടം . അതിനും ഒരു കാരണം യൂനിവേര്സിടി നിരത്തുന്നുണ്ട് , കരാര്‍ ജീവനക്കാര്‍ക്ക് യൂണിയനോ അസ്സോഷ്യണോ പാടില്ല എന്ന്. യൂനിവേര്സിടി ആകുമ്പോള്‍ എന്തും കാണിക്കാമല്ലോ ആര് ചോദിക്കാന്‍?? എഞ്ചിനീയറിംഗ് അടിസ്ഥാന യോഗ്യത ആയുള്ള ഇവിടുത്തെ ജീവനക്കാര്‍ മികവ് കുറവ് കൊണ്ടല്ല ഇവിടെ ജീവിതം തുലച്ചു കളയുന്നത് മറിച്ചു അധ്യപകവൃധി-യോടുള്ള സ്നേഹം കൊണ്ടാണ്. പ്ലസ്‌ ടൂ പാസ്‌ ആയവര്‍ക്ക് തൊട്ടടുത്ത്‌ കിടക്കുന്ന ടെക്നോപാര്‍ക്ക്‌ പതിനായിരങ്ങള്‍ നല്‍കുമ്പോള്‍ ഇവിടെ പണിയെടുക്കുന്ന ഈ യുവ അധ്യാപകര്‍ എങ്ങനെ ആത്മാര്‍ത്ഥമായി ജോലി ചെയ്യും? പക്ഷെ അങ്ങനെ പണം മാത്രം ആഗ്രഹിക്കാത്ത ഒരു കൂട്ടം അധ്യാപകര്‍ അവിടെ ഉള്ളത് കൊണ്ടാണ് ഈ സ്ഥാപനം ഇവിടെ നിലനില്‍ക്കുന്നത്. ഇവര്‍ക്ക്‌ ഈ എണ്ണായിരം രൂപ അല്ലാതെ ഒരു പൈസ പോലും മറ്റു ആനുകൂല്യമായി ലഭിക്കാറില്ല എന്നതാണ് വേറൊരു കാര്യം. ഇവിടെ ഒരു സെമെസ്റെര്‍-ഇല് പഠിപ്പിക്കുന്ന അധ്യാപകന്‍ അടുത്ത വര്ഷം കാണില്ല കാരണം ഏതെന്കിലും സ്വാശ്രയ കോളേജ് അവരെ കൊത്തി കൊണ്ട് പോകും, പക്ഷെ കേരള യൂനിവേര്സിടി എന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ മഹാരാജാവ്‌ ആദ്യ ചാന്‍സിലര്‍ ആയിരുന്ന ഈ മഹത് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത അഭിമാനം ആയി കണ്ടു ഇവിടെ നില കൊള്ളുന്ന അധ്യാപകരുടെ നിലയാണ് കഷ്ടം. കേരള യൂനിവേര്സിടി യുടെ തന്തോന്നിതരം ഇവിടെ മാത്രം ഒതുങ്ങുന്നില്ല..
കേരള യൂനിവേര്സിടി തെക്കന്‍ കേരളത്തില്‍ പലയിടത്തായും നടത്തുന്ന " University Institute of Technology (UIT)" എന്ന സ്ഥാപനങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. ഈ സ്ഥാപനങ്ങള്‍ കേരള യൂനിവേര്സിടി-ക്ക് വന്‍ വരുമാന മാര്‍ഗമാണ്. കാരണം വളരെ കുറഞ്ഞ മുടക്കുമുതളില്‍ വല്ല സര്‍ക്കാര് സ്കൂളുകളുടെ കഞ്ഞി പുരയിലുംചയ്പ്പിലും ഒക്കെയാണ് ഇവ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയുള്ള ഒന്‍പതോളം സ്ഥാപനങ്ങള്‍ കേരളത്തില്‍ ഉണ്ട. തിരുവനന്തപുരത്ത്‌ മൂന്നെണ്ണം നെയ്യാറ്റിന്‍കര, പിരപ്പന്കോട്, കുറവന്‍കോണം എന്നിവിടങ്ങളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. BSC Computer Science, Bsc Electronics,BBA എന്നിവയാണ് ഇവിടിത്തെ കോഴ്സുകള്‍.

No comments:

Post a Comment