Saturday, June 5, 2010

ആയിരത്തിലൊരുവനാകാതെ വ്യത്യസ്തനാവുക -കൈതപ്രം

ആയിരത്തിലൊരുവനാകാതെ വ്യത്യസ്തനാവുക -കൈതപ്രം


ശാസ്താംകോട്ട: ആയിരങ്ങളില്‍ ഒരുവനാകാന്‍ ശ്രമിക്കാതെ, വ്യത്യസ്തനായ ഒരുവനാകാനാണ് വിദ്യാര്‍ഥികള്‍ ശ്രമിക്കേണ്ടതെന്ന് ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു. മൈനാഗപ്പള്ളി മിലാദെ ഷെരീഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഭാഷാവേദി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റുള്ളവരെ അനുകരിക്കാനാണ് ഇന്ന് വിദ്യാര്‍ഥികള്‍ ശ്രമിക്കുന്നത്. ഇത് തെറ്റായ പ്രവണതയാണ്. മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായി സ്വന്തം വ്യക്തിത്വം വാര്‍ത്തെടുക്കാനാണ് വിദ്യാര്‍ഥികള്‍ ശ്രമിക്കേണ്ടത്.

പ്രഥമാധ്യാപിക സൂസന്‍ ഇടിക്കുള അധ്യക്ഷത വഹിച്ചു. ലളിത, എബി പാപ്പച്ചന്‍, വി.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment