Saturday, June 12, 2010

റെയില്‍വേ സ്‌റ്റേഷന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ മൈനാഗപ്പള്ളി ഗ്രാമപ്പഞ്ചായത്ത്‌ തയ്യാറാക്കിയ വികസന മാസ്റ്റര്‍ പ്ലാനിന്‌ ജില്ലാ ആസൂത്രണ സമിതി (ഡി.പി.സി)യുടെ അംഗീകാരം

ശാസ്‌താംകോട്ട: റെയില്‍വേ സ്‌റ്റേഷന്റെ അഌബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ മൈനാഗപ്പള്ളി ഗ്രാമപ്പഞ്ചായത്ത്‌ തയ്യാറാക്കിയ വികസന മാസ്റ്റര്‍ പ്ലാനിന്‌ ജില്ലാ ആസൂത്രണ സമിതി (ഡി.പി.സി)യുടെ അംഗീകാരം ലഭിച്ചു. 2010-11 സാമ്പത്തിക വര്‍ഷത്തെ ബഡ്‌ജറ്റിലാണ്‌ ശാസ്‌താംകോട്ട റെയില്‍വേ സ്‌റ്റേഷന്‍ പ്രദേശത്തെ പ്രത്യേക വികസന മേഖലയായി പ്രഖ്യാപിച്ചു കൊണ്‌ടാണ്‌ ഒരു കോടി രൂപയുടെ തുടര്‍ വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിച്ചത്‌. കുന്നത്തൂര്‍ താലൂക്കിന്റെ ആസ്ഥാനമായ ശാസ്‌താംകോട്ടയെ റെയില്‍വേ സ്‌റ്റേഷഌമായി ബന്ധി്‌പ്പിക്കുന്ന ശാസ്‌താംകോട്ട-ചവറ റോഡില്‍ നെല്ലിക്കുന്നത്ത്‌ മുക്കില്‍ നിന്നും ആരംഭിച്ച്‌ റെയില്‍വേ സ്‌റ്റേഷന്‍ വഴി ശാസ്‌താംകോട്ട-കരുനാഗപ്പള്ളി റോഡില്‍ കുറ്റിയില്‍ മുക്കില്‍ എത്തിച്ചേരുന്ന റോഡ്‌ വീതി വര്‍ധിപ്പിച്ച്‌ പ്രധാന പാതയാക്കി മാറ്റുന്ന വികസനത്തിനാണ്‌ അംഗീകാരം ലഭിച്ചത്‌. ഗ്രാമപ്പഞ്ച്ായത്ത്‌ അംഗങ്ങളായ വൈ എ സമദ്‌, വൈ ഷാജഹാന്‍, കണിച്ചേരി സുരേഷ്‌ എന്ന്ിവരുടെ വാര്‍ഡുകളിലേക്കുള്ള 2010-11ലെ പദ്ധതി വിഹിതവും പഞ്ചായത്തിന്റെ തനത്‌ ഫണ്‌ടും ഉപയോഗിച്ചാണ്‌ റോഡ്‌ വികസനം നടപ്പിലാക്കുന്നത്‌. 16,96,000 രൂപ ചെലവഴിച്ച്‌ നെല്ല്ിക്കുന്നത്ത്‌ മുക്ക്‌ മുതല്‍ റെയില്‍വേ സ്റ്റേഷന്‍ വരെ ആദ്യ ഘട്ടമെന്ന നിലയില്‍ ടാര്‍ ചെയ്യും. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. റെയില്‍വേ സ്‌റ്റേഷന്‍ മുതല്‍ കുറ്റിയില്‍ മുക്ക്‌ വരെ ജില്ലാ പഞ്ച്ത്തിന്റെ സഹായത്തോടെ വികസനം നടപ്പിലാക്കും. റെയില്‍വേ സ്റ്റേഷനിലേക്കുള്ള 15 ഗ്രാമീണ റോഡുകളുടെ വികസനം, തെരുവ്‌ വിളക്കുകള്‍ സ്ഥാപിക്കല്‍ എന്നിവയാണ്‌ മാസ്റ്റര്‍ പ്ലാനിലെ തുടര്‍പദ്ധതികള്‍ എന്നു പ്രസിഡന്റ്‌ വി ഫാത്തിമാബീവിയും വൈസ്‌ പ്രസിഡന്റ്‌ തോമസും വൈദ്യരും അറിയിച്ചു

courtesy: Thejas

No comments:

Post a Comment