Wednesday, June 30, 2010

മഅദനിക്കെതിരായുള്ള ആരോപണങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പി.ഡി.പി

കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം- പി.ഡി.പി.

ശാസ്താംകോട്ട:ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അബ്ദുല്‍ നാസര്‍ മഅദനിക്കെതിരായുള്ള ആരോപണങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പി.ഡി.പി.നേതാക്കള്‍ അന്‍വാര്‍ശ്ശേരിയില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മഅദനിക്കെതിരായുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണം. മഅദനി പ്രശ്‌നം കേരള നിയമസഭ റൂള്‍-50 അനുസരിച്ച് ചര്‍ച്ച ചെയ്യണം. മുമ്പ്, മഅദനി കോയമ്പത്തൂര്‍ ജയിലിലായിരുന്നപ്പോള്‍ ഇത്തരത്തില്‍ നിയമസഭ ചര്‍ച്ച ചെയ്തിരുന്നു. ആരോപണങ്ങളെക്കുറിച്ച് നിയമസഭാ കമ്മിറ്റിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ഈയാവശ്യം ഉന്നയിച്ച് നിയമസഭാ സ്​പീക്കര്‍ക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചതായും നേതാക്കള്‍ പറഞ്ഞു.

മഅദനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന നിരാഹാരസമരം 15 ദിവസം പിന്നിട്ടു.

പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി, ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ, സംസ്ഥാന വൈസ്​പ്രസിഡന്റ് വര്‍ക്കല രാജ്, സാബു കൊട്ടാരക്കര തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കടപ്പാട് : മാത്രുഭൂമി

No comments:

Post a Comment