Saturday, June 26, 2010

മണ്ണൂര്‍ക്കാവ് ഭഗവതിക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ഉത്സവത്തിന്റെ സമാപനസമ്മേളനം

ക്ഷേത്രങ്ങള്‍ സാംസ്‌കാരികോന്നമനത്തിന്റെ മകുടങ്ങള്‍-ഗൗരി ലക്ഷ്മീബായി തമ്പുരാട്ടി




മൈനാഗപ്പള്ളി:ഭാരതീയ സംസ്‌കാരത്തെ കീഴ്‌പ്പെടുത്താന്‍ വിദേശികള്‍ക്ക് കഴിയാതെപോയത് ഭാരതീയന്റെ അചഞ്ചലമായ ഈശ്വരവിശ്വാസത്താലാണെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീബായി തമ്പുരാട്ടി പറഞ്ഞു. സാംസ്‌കാരികോന്നമനത്തിന്റെ മകുടങ്ങളാണ് ക്ഷേത്രങ്ങളെന്നും അവര്‍ പറഞ്ഞു. മണ്ണൂര്‍ക്കാവ് ഭഗവതിക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ഉത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ക്ഷേത്രഭരണസമിതി പ്രസിഡന്റ് കെ.വിശ്വനാഥപിള്ള ആധ്യക്ഷ്യം വഹിച്ചു. ബി.ജെ.പി.ജില്ലാ പ്രസിഡന്റ് വയയ്ക്കല്‍ മധു. ക്ഷേത്രഭരണസമിതി സെക്രട്ടറി രവി മൈനാഗപ്പള്ളി, എന്‍.വി.നാരായണന്‍ നായര്‍, വാഴവിള മാധവന്‍ പിള്ള, ഡി.ഗുരുദാസന്‍, ടി.ബിജുകുമാര്‍, ഓമനക്കുട്ടന്‍ പിള്ള, സുരേന്ദ്രന്‍ പിള്ള, ഗോപിനാഥന്‍ പിള്ള എന്നിവര്‍ സംസാരിച്ചു.

മേല്‍ശാന്തി ജഗദീഷന്‍ നമ്പൂതിരി പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു.
Courtesy: Mathrubhumi

No comments:

Post a Comment